കേരളം പുരോഗമിക്കുന്നു
Published : Sunday,
February 05,
2012
കോഴിക്കോട്
ഐടി മേഖലയില്‍ കേരളത്തിന്‍റെ വളര്‍ച്ച അതിവേഗമാണെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. ഈ മേഖലയില്‍ വളരെയധികം സാധ്യതകളുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ത്തന്നെ വലിയ വികസനം സാധ്യമാകും. ഓരോ വര്‍ഷവും 2. 5 ലക്ഷം പേര്‍ക്ക് ഐടി മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആരംഭിക്കുന്ന നിര്‍ദിഷ്ട യുഎല്‍ സൈബര്‍പാര്‍ക്ക് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ക്രിസ് ഗോപാലകൃഷ്ണന്‍.
സാമ്പത്തികമേഖലയില്‍ ആഗോളമാന്ദ്യമുണ്ടെങ്കിലും രാജ്യത്തെ ഐടി മേഖലയെ അതു ബാധിക്കില്ല. ഇപ്പോള്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളേയുമാണ് ഇന്ത്യ ഐടി മേഖലയില്‍ ആശ്രയിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് ചൈന, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളോടായി മാറും. ഐടി രംഗത്ത് ഇന്ത്യ വളരെ വേഗം വളരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്.
ഈ മേഖലയില്‍ ധാരാളം അവസരങ്ങളുണ്ട്. പുതുതലമുറ അതു പ്രയോജനപ്പെടുത്തണം. ഇതിനു കഠിനാധ്വാനവും ലക്ഷ്യബോധവും ഇച്ഛാശക്തിയും ആവശ്യം. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പല മള്‍ട്ടി നാഷണല്‍ കമ്പനികള്‍ കേരളം പ്രവര്‍ത്തന മേഖലയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എംഎല്‍എമാരായ എളമരം കരീം, എ. പ്രദീപ്കുമാര്‍ എന്നിവരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000