Thursday, May 24, 2012   12:09 AM IST
Vaartha BlogRSS
Loading
ഒന്‍പതിനു പണിമുടക്കും
Published : Sunday, February 05, 2012
|
  
Text Size
കൊച്ചി

സംസ്ഥാനത്തെ നഗരസഭാ ജീവനക്കാര്‍ ഒന്‍പതിനു പണിമുടക്കും. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ജീവനക്കാരാക്കി, ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണു സമരം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അവസാന വാരം അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നഗരസഭകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍, തനതു ഫണ്ടില്‍നിന്നു ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 40ല്‍ അധികം നഗരസഭകളില്‍ യഥാസമയം ശമ്പളം ലഭിക്കുന്നില്ല. ശമ്പളത്തോടൊപ്പം എത്തേണ്ട ആനുകൂല്യങ്ങളും ലഭിക്കാറില്ല. മാസശമ്പളം നാലഞ്ചു ഘട്ടങ്ങളായി നല്‍കുന്ന നഗരസഭകളുമുണ്ട്. ഈ നിലയ്ക്കു മുന്നോട്ടുപോകാന്‍ നഗരസഭകള്‍ക്കു കഴിയില്ല എന്നതിനാല്‍, തങ്ങളെ സര്‍ക്കാര്‍ ജീവനക്കാരാക്കി, സര്‍ക്കാര്‍ തന്നെ ശമ്പളവും പെന്‍ഷനും നേരിട്ടു നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എസ്.എം. സാദിഖ്, വൈസ് പ്രസിഡന്‍റ് ബി. ശശികുമാര്‍, സെക്രട്ടറി എം. ജോസഫ് മാത്യു, ഒ.വി. ജയരാജ്, എം.ആര്‍. സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Rate This News :
Latest News