പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Published : Sunday,
February 05,
2012
തിരുവനന്തപുരം
കലാകേരളം ഏര്‍പ്പെടുത്തുന്ന ഒന്‍പതാമത് സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമ, സീരിയല്‍, സാഹിത്യം, മാധ്യമം എന്നീ വിഭാഗങ്ങളിലായി 42 അവാര്‍ഡുകളാണ് പ്രഖായപിച്ചത്. ജൂറി അംഗങ്ങളായ പൂവച്ചല്‍ ഖാദര്‍, ഡി. വിനയചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കലാദീപം പുരസ്ക്കാരം വി.ബി. സി നായര്‍ക്കാണ്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന സര്‍ഗശ്രീ പുരസ്ക്കാരം ഗിരിജാ സേതുനാഥിന് ലഭിച്ചു.
സിനിമ രംഗത്ത് 16 അവാര്‍ഡാണ് നല്‍കുന്നത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്ക്. 50,000 രൂപയാണ് അവാര്‍ഡ് തുക. മികച്ച രണ്ടാമത്തെ ചിത്രം ബ്യൂട്ടിഫുള്‍. 25,000 രൂപയാണ് അവാര്‍ഡ് തുക. മികച്ച നടന്‍ ദിലീപ് (ഓര്‍മ മാത്രം). മികച്ച നടി കാവ്യ മാധവന്‍ (ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്). മികച്ച സംവിധായകന്‍ മധു കൈതപ്രം( ഓര്‍മ മാത്രം). 30,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച രണ്ടാമത്തെ നടന്‍ അനൂപ് മേനോന്‍(ബ്യൂട്ടിഫുള്‍). രണ്ടാമത്തെ നടി മേഘ്നരാജ്( ബ്യൂട്ടിഫുള്‍). 15,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച തിരക്കഥ സി.വി ബാലകൃഷ്ണന്‍( ഓര്‍മ മാത്രം), 15,000 രൂപയാണ് അവാര്‍ഡ് തുക. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് (സാള്‍ട്ട് ആന്‍റ് പെപ്പര്‍). മികച്ച സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍( വീര പുത്രന്‍). മികച്ച ഗാനരചന മുകുകന്‍ കാട്ടാക്കട( രതിനിര്‍വേദം). 10,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച ഗായിക രഞ്ജിന് ഹരിദാസ് ( ഹാപ്പി ദര്‍ബാര്‍), മികച്ച ഗായകന്‍ സുധീപ്( സ്വപ്ന സഞ്ചാരി, രതിനിര്‍വേദം). 15,000 രൂപ വീതമാണ് അവാര്‍ഡ് തുക. മികച്ച പുതുമുഖ താരം അനു തങ്കച്ചന്‍( സ്വപ്ന സഞ്ചാരി), ബാലതാരം മാസ്റ്റര്‍ സിദ്ധാര്‍ഥ്( ഓര്‍മ മാത്രം). 5,000 രൂപ വീതമാണ് അവാര്‍ഡ് തുക. ജനപ്രീതി നേടിയ ചിത്രം സ്വപ്ന സഞ്ചാരി. 10,000 രൂപയാണ് അവാര്‍ഡ് തുക.
സീരിയല്‍ രംഗത്ത് 11 അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച സീരിയല്‍ ആകാശദൂത്, മികച്ച നടി ചിപ്പി രഞ്ജിത്ത്, നടന്‍ ആദിത്യന്‍. മികച്ച രണ്ടാമത്തെ നടന്‍ അഷ്റഫ് പേഴുമൂട്, രണ്ടാമത്തെ നടി ആശാ ശരത് എന്നിവരാണ്.
മികച്ച സീരിയല്‍ സംവിധായകന്‍ എസ്.പി ജിഷ്ണു. തിരക്കഥാകൃത്ത് അഡ്വ. സുധാംഷ്. മികച്ച ഹാസ്യ താരങ്ങള്‍ സാജു ആറ്റിങ്ങല്‍, സരിഗ എന്നിവരാണ്. പുതുമുഖ സീരിയല്‍ താരങ്ങള്‍ക്കുള്ള അവാര്‍ഡ് മിഥുന്‍ ജോര്‍ജ്, തനൂജ എന്നിവരാണ്. ജനപ്രീതി നേടിയ സീരിയലിനുള്ള അവാര്‍ഡ് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കരഭരണിയാണ്. മികച്ച ആല്‍ബത്തിനുള്ള അവാര്‍ഡ് സ്നേഹമെന്‍ ഹൃദയത്തില്‍( രവി ജെ മേനോന്‍). എല്ലാ അവാര്‍ഡുകള്‍ക്കും 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നയാണ് പുരസ്കാര തുക. എഴുത്തുകാരന്‍ സക്കറിയയാണ് ജൂറി ചെയര്‍മാന്‍. മെയ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കലാകേരളം ഭാരവാഹി ഷിനു പറഞ്ഞു.
Close...
Maximum Character Allowed -
4000