Thursday, May 24, 2012   12:11 AM IST
Vaartha BlogRSS
Loading
ചെക്ക് ഡാം നിര്‍മിക്കുന്നു
Published : Sunday, February 05, 2012
|
  
Text Size
തിരുവനന്തപുരം

വിവിധ വനം ഡിവിഷനുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കാന്‍ വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ നിര്‍ദേശം നല്‍കി. വന്യമൃഗങ്ങള്‍ക്കു വെള്ളവും ആഹാരവും കൂടുതല്‍ ലഭിക്കുന്നതിനും വനഭൂമിയുടെ ഉര്‍വരത നിലനിര്‍ത്തി വനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരുറവക ള്‍ ജലസമൃദ്ധമായി നിലനിര്‍ത്തുന്നതിനും വേണ്ടിയാണിത്. ആദ്യഘട്ടത്തി ല്‍ 55 ചെ ക്ക് ഡാമുകള്‍ നിര്‍മിക്കും.

ഇതിന് അനുയോജ്യമായ സ്ഥലം വനംവകുപ്പ് കണ്ടെത്തണം. ജലം ചോര്‍ന്നു പോകാതെ പൂര്‍ണമായും കോണ്‍ക്രീറ്റ് ഉപയോഗിച്ചായിരിക്കണം ചെക്ക് ഡാമുകള്‍ നിര്‍മിക്കേണ്ടത്.

ഇങ്ങനെ പുതുതായി നിര്‍മിക്കുന്ന ചെക്ക് ഡാമുകളുടെ ചുറ്റിലും മൃഗങ്ങള്‍ക്ക് ആഹാരത്തിനാവശ്യമായ വിവിധ സസ്യവര്‍ഗങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.



Rate This News :
Latest News