Thursday, May 24, 2012   12:17 AM IST
Vaartha BlogRSS
Loading
കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സുകള്‍
Published : Sunday, February 05, 2012
|
  
Text Size
കേരള സ്റ്റേറ്റ് സെന്‍റര്‍ ഫൊര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയ്നിങ്ങിന്‍റെ തിരുവനന്തപുരം ട്രെയ്നിംഗ് ഡിവിഷനില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴിസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എല്‍സി/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍, ഐടിഐ, എംആര്‍ടിവി ,ഡിപിസിഎസ് തുടങ്ങിയ സര്‍ട്ടിഫിക്കെറ്റുള്ളവര്‍ക്കു മുന്‍ഗണന.

പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കും മറ്റര്‍രായവര്‍ക്കും ഫീസ് സൗജന്യം. പഠനകാലയളവില്‍ സ്റ്റൈപ്പന്‍ഡു ലഭിക്കും. ഒബിസി, എസ്ഇബിസി മറ്റു പിന്നാക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍കുന്നവര്‍ക്കു വരുമാന പരിധിയ്ക്കു വിധേയമായി സീറ്റ് സൗജന്യം. കംപ്യൂട്ടര്‍ സിസ്റ്റത്തിന്‍റെ അസംബ്ലിങ്, ഇന്‍സ്റ്റലേഷന്‍, ലോക്കല്‍ ഏരിയാ നെറ്റ് വര്‍ക്കിങ്, ഇന്‍റര്‍നെറ്റ് ട്രബിള്‍ ഷൂട്ടിങ് എന്നിവയില്‍ വിദഗ്ധ പരിശീലനം ഡിപ്ലോമാ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്സിലൂടെ നല്‍കും.

അപേക്ഷകര്‍ വിശദമായ ബയൊഡാറ്റയും സര്‍ട്ടിഫിക്കെറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം (ജാതി, വരുമാനം , യോഗ്യത) കേരള സ്റ്റേറ്റ് സെന്‍റര്‍ ഫൊര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയ്നിങ്, ട്രെയ്നിങ് ഡിവിഷന്‍, സിറ്റി സെന്‍റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം -695024 എന്ന വിലാസത്തില്‍ നേരിട്ടു ഹാജരാകണം.

ഫോണ്‍- 0471 2474720, 2467728.
Rate This News :
Latest News