Thursday, May 24, 2012   12:20 AM IST
Vaartha BlogRSS
Loading
ജനുവരി 29-ഫെബ്രുവരി 5
Published : Monday, February 06, 2012
|
  
Text Size
അന്തര്‍ദേശീയം

യുഎന്‍ നിരീക്ഷക സംഘം ഇറാനില്‍(ജനുവരി 29)

ആണവപദ്ധതിയെക്കുറിച്ച് മനസിലാക്കാന്‍ യുഎന്‍ നിരീക്ഷക സംഘം ഇറാനിലെത്തി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി ഹെര്‍മന്‍ നാക്കേട്ട്സിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു ടെഹ്റാനിലെത്തിയത്.

സലേ ചികിത്സാര്‍ഥം യുഎസില്‍(ജനുവരി 29)

യെമനീസ് പ്രസിഡന്‍റ് അലി അബ്ദുള്ള സലേ ചികിത്സാര്‍ഥം യുഎസിലെത്തി. ആഭ്യന്തര കലാപത്തിനിടെ കഴിഞ്ഞ ജൂണില്‍ സലേയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.

മിറ്റ് റോംനിക്കു ജയം(ഫെബ്രുവരി 1)

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ഫ്ളോറിഡ പ്രൈമറിയില്‍ മിറ്റ് റോംനിക്കു ജയം.

വിസ്ലാവ സിംബോര്‍സ്ക അന്തരിച്ചു. (ഫെബ്രുവരി 2)

വിശ്രുത പോളിഷ് കവയിത്രിയും നൊബേല്‍ സമ്മാന ജേതാവുമായ വിസ്ലാവ സിംബോര്‍സ്ക അന്തരിച്ചു.

ഈജിപ്റ്റിലെ ഫുട്ബോള്‍ അക്രമം(ഫെബ്രുവരി 2)

ഈജിപ്റ്റിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ അഹ്ലിയും അല്‍ മസ്റിയും തമ്മിലുള്ള മത്സരത്തിനു ശേഷം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുപത്തിനാല്.

ഗിലാനി വീണ്ടും ഹാജരാകണം(ഫെബ്രുവരി 2)

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഈ മാസം 13നു വീണ്ടും ഹാജരാകണമെന്നു സുപ്രീം കോടതി നിര്‍ദേശം.

കുവൈറ്റില്‍ പ്രതിപക്ഷ ജയം(ഫെബ്രുവരി 3)

കുവൈറ്റ് പാര്‍ലമെന്‍റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ അമ്പതംഗ പാര്‍ലമെന്‍റില്‍ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു മുപ്പത്തിനാലു സീറ്റ്.

ട്രാഫിക് നിയമ ലംഘനം:

ബ്രിട്ടിഷ് മന്ത്രിയുടെ രാജി(ഫെബ്രുവരി 3)

ബ്രിട്ടനില്‍ ട്രാഫിക് നിയമ ലംഘന കുറ്റം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മന്ത്രി രാജിവച്ചു. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ക്രിസ് ഹ്യൂന്‍ ആണ് രാജി സമര്‍പ്പിച്ചത്.

യൂറോപ്പില്‍ താപനില 38.1 ഡിഗ്രി സെല്‍ഷ്യസ്

യൂറോപ്പില്‍ താപനില 38.1 ഡിഗ്രി സെല്‍ഷ്യസായി. അതിശൈത്യത്തില്‍ അവിടെ മരിച്ചവരുടെ എണ്ണം 250

ഇറാന്‍ നാവിക അഭ്യാസം തുടങ്ങി

പേഴ്സ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ കടത്തുന്ന കടലിടുക്കായ ഹൊര്‍മുസില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് നാവിക അഭ്യാസം ആരംഭിച്ചു. സാമ്പത്തിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭിഷണിപ്പെടുത്തിയിരുന്നു. (ഫെബ്രുവരി 5)

ദേശീയം

വി.കെ. സിങ്ങിന്‍റെ ജനനത്തീയതി (ജനുവരി 29)

കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന്‍റെ ജനനത്തീയതി 1950 മെയ് പത്തായി തിരുത്തണം എന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം കരസേനയ്ക്കു കത്തയച്ചു.

പഞ്ചാബ്, ഉത്തരഖണ്ഡ് (ജനുവരി 30)

പഞ്ചാബ്, ഉത്തരഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത പോളിങ്.

യെദിയൂരപ്പയ്ക്കെതിരേ തെളിവില്ല (ജനുവരി 30)

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെക്കെതിരേ തെളിവില്ലെന്നു ലോകായുക്ത പൊലീസ് കോടതിയില്‍.

ജിജി തോംസണ് നിയമനം (ജനുവരി 30)

പാമൊലിന്‍ കേസ് പ്രതിപ്പട്ടികയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണെ ട്രൈഫെഡ് (ആദിവാസി സഹകരണ വിപണി വകസന ഫെഡറേഷന്‍) എംഡിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

പ്രതിരോധ കരാര്‍ ഡെസാള്‍ട്ടിന്(ജനുവരി 31)

പ്രതിരോധ വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ഡെസാള്‍ട്ടിനു ലഭിച്ചു. ഏകദേശം 50,000 കോടി രൂപയുടെ കരാര്‍.

എ.കെ. ദാമോദരന്‍(ജനുവരി 31)

നയതന്ത്ര രംഗത്തെ പ്രമുഖന്‍ എ.കെ. ദാമോദരന്‍ അന്തരിച്ചു.

രഥയാത്രയ്ക്കു വിലക്ക്(ഫെബ്രുവരി 1)

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ രഥയാത്ര നടത്താനുള്ള ഉമ ഭാരതിയുടെ നീക്കം തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കി.

വിജയകാന്തിനു വിലക്ക്(ഫെബ്രുവരി 2)

ഡിഎംഡികെ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ വിജയകാന്തിനെ തമിഴ്നാട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു പത്തു ദിവസത്തേക്കു വിലക്കി.

എസ് ബാന്‍ഡ് കരാര്‍ സുതാര്യമല്ല

ഇസ്രൊ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ഉള്‍പ്പെട്ട എസ്ബാന്‍ഡ് കരാര്‍ സുതാര്യമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് ഇടപാടില്‍ വീഴ്ച പറ്റിയെന്നാണു റിപ്പോര്‍ട്ട്. (ഫെബ്രുവരി 5)

സ്പോര്‍ട്സ്

ദ്യോക്കോവിച്ചിനു കിരീടം(ജനുവരി 29)

റഫേല്‍ നദാലിനെ തോല്‍പ്പിച്ച് നൊവാക് ദ്യോക്കോവിച്ചിനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം.

പേസ് സഖ്യത്തിനു തോല്‍വി(ജനുവരി 29)

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്,റഷ്യയുടെ യെലേന വെസ്നിന സഖ്യം മിക്സഡ് ഡബിള്‍സില്‍ പരാജയപ്പെട്ടു. റുമാനിയയുടെ ഹോറിയ തക്കാവു- അമെരിക്കയുടെ ബെതാനൈന്‍ സാന്‍ഡ്സ് ജോടിയോടായിരുന്നു പരാജയം.

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്(ജനുവരി 29)

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളിലാരും ഇടം നേടിയില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിമൂന്നാം സ്ഥാനത്ത്.

പി.ആര്‍. ശ്രീജേഷ് ടീമില്‍ (ജനുവരി 30)

ഒളിംപിക് ഹോക്കി യോഗ്യതാ ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍കീപ്പര്‍ ഭരത് ഛേത്രി നയിക്കും. മലയാളി ഗോളി പി.ആര്‍. ശ്രീജേഷും ടീമില്‍ ഇടംനേടി.

ദീപിക നയിക്കും(ജനുവരി 31)

അണ്ടര്‍ 21 ലോകകപ്പ് സ്ക്വാഷ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം ദീപിക പള്ളിക്കല്‍ നയിക്കും.

സഞ്ജു സാധ്യതാ ടീമില്‍ (ജനുവരി 31)

കേരള രഞ്ജി ട്രോഫി താരം സഞ്ജു വി. സാംസണ്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ ഇടംകണ്ടെത്തി.

ഇന്ത്യ തോറ്റു(ഫെബ്രുവരി 1)

ആദ്യ ട്വന്‍റി 20യില്‍ ഓസ്ട്രേലിയയോട് ഇന്ത്യ 31 റണ്‍സിനു തോറ്റു. മാത്യു വെയ്ഡ് മാന്‍ ഒഫ് ദി മാച്ച്.

മുഹമ്മദ് ആമിര്‍ മോചിതനായി.(ഫെബ്രുവരി 2)

പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ജയില്‍ മോചിതനായി. ഒത്തുകളി കേസില്‍ ലണ്ടനിലെ സൗത്ത്വാര്‍ക്ക് കോടതി ആറു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഇന്ത്യയ്ക്കു ജയം(ഫെബ്രുവരി 3)

ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. രവീന്ദ്ര ജഡേജ മാന്‍ ഒഫ് ദ മാച്ച്.

ജഡേജയ്ക്ക് 9.72 കോടിയുടെ കരാര്‍ (ഫെബ്രുവരി 5)

ഐപിഎല്‍ നാലാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് 9.72 കോടിയുടെ കരാര്‍. ശ്രീശാന്തിനെ നാലുലക്ഷം ഡോളറിന് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

കേരളം

ആതിര അന്തരിച്ചു (ജനുവരി 30)


കരള്‍ ശസ്ത്രക്രിയക്കു വിധേയയായ ആലുവ തുരുത്ത് പുത്തന്‍പുരയില്‍ ബാലചന്ദ്രന്‍-ഗിരിജ ദമ്പതിമാരുടെ ഏകമകള്‍ ആതിര (24) അന്തരിച്ചു.

ഫ്ളക്സ് ബോര്‍ഡ് വിവാദം (ജനുവരി 30)

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കലക്റ്ററേറ്റ് വളപ്പിലും പരിസരത്തും സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണിത്.

ഹൈബി വിവാഹിതനായി (ജനുവരി 30)

എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി. അന്ന ലിന്‍റയാണ് വധു.

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം(ജനുവരി 31)

പതിനാലാം സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന് മഞ്ചേരിയില്‍ തുടക്കമായി.

ഇമെയ്ല്‍ കേസ്(ഫെബ്രുവരി 2)

ഇമെയ്ല്‍ കേസില്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിലെ സബ് ഇന്‍സ്പെക്റ്റര്‍ എസ്. ബിജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.

യേശുക്രിസ്തു വിമോചനപ്പോരാളി(ഫെബ്രുവരി 3)

ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയായാണു യേശുക്രിസ്തുവിനെ സിപിഎം കാണുന്നതെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കലാദീപം പുരസ്കാരം വിബിസി നായര്‍ക്ക് (ഫെബ്രുവരി 5)

കലാകേരളത്തിന്‍റെ ഒമ്പതാം സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാദീപം പുരസ്കാരം വിബിസി നായര്‍ക്കും സര്‍ഗശ്രീ പുരസ്കാരം ഗിരിജാ സേതുനാഥിനും ലഭിച്ചു.
കോടതി

ഐസ്ക്രീം പാര്‍ലര്‍ കേസ് (ജനുവരി 30)

ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

പൊതുപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ (ജനുവരി 31)

അഴിമതിക്കേസുകളില്‍ പൊതുപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ നാലു മാസത്തിനകം അനുമതി നല്‍കണമെന്നു സുപ്രീം കോടതി. മൂന്നു മാസത്തിനുള്ളില്‍ അനുമതി നല്‍കണം. വിദഗ്ധോപദേശം ആവശ്യമെങ്കില്‍ ഒരു മാസം കൂടി.ജസ്റ്റിസുമാരായ ജി.എസ്. സിങ്വിയും എ.കെ. ഗാംഗുലിയും ഉള്‍പ്പെട്ട ബെഞ്ചിന്‍റെ വിധി.

യെദിയൂരപ്പയുടെ ഹര്‍ജി തള്ളി.(ജനുവരി 31)

ഭൂമി തട്ടിപ്പു കേസില്‍ രണ്ടു സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

വിദ്യാഭ്യാസ മേഖലയില്‍ നിലവാരത്തകര്‍ച്ച(ജനുവരി 31)

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ നിലവാരത്തകര്‍ച്ചയെന്നു ഹൈക്കോടതി.

സര്‍വകലാശാലകളിലെ ഉത്തരക്കടലാസ് പുനര്‍നിര്‍ണയം സംബന്ധിച്ച ഒരുകൂട്ടം ഹര്‍ജികളിലാണു ജസ്റ്റിസ് സിരിജഗന്‍റെ പരാമര്‍ശം.

മോഡി ഹാജരാകേണ്ട(ഫെബ്രുവരി 1)

2002ലെ കലാപക്കേസ് അന്വേഷിക്കുന്ന നാനാവതി കമ്മിഷന്‍ മുന്‍പാകെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി.

സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കി(ഫെബ്രുവരി 2)

എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 122 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. വിതരണം ക്രമക്കേടുകള്‍ നിറഞ്ഞതെന്നു ജസ്റ്റിസ് ജി.എസ്. സിങ്വിയും ജസ്റ്റിസ് എ.കെ. ഗാംഗുലിയും അടങ്ങിയ രണ്ടംഗ ബെഞ്ച്.

പി. ചിദംബരത്തിന്‍റെ പങ്ക്(ഫെബ്രുവരി 2)

2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതു സുപ്രീം കോടതി വിചാരണക്കോടതിക്കു വിട്ടു.

വി.കെ. സിങ്ങിന്‍റെ പ്രായവിവാദം(ഫെബ്രുവരി 3)

കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന്‍റെ പ്രായത്തെച്ചൊല്ലിയുള്ള വിവാദം വഷളാക്കിയതു കേന്ദ്ര സര്‍ക്കാരെന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റേതാണു സുപ്രധാന നിരീക്ഷണം.

അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം

സ്റ്റേ ഇല്ല(ഫെബ്രുവരി 3)

കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം റദ്ദാക്കിയ ലോകായുക്ത ഉത്തരവിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ആവശ്യം അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍.

മുംബൈ ഭീകരാക്രമണം : അഭിഭാഷകര്‍ 7ന് ഹാജരാകണം (ഫെബ്രുവരി 5)

മുംബൈ ഭീകരാക്രമണക്കേസില്‍ അഭിഭാഷകര്‍ ഏഴിന് ഹാജരാകണമെന്ന് പാക്കിസ്ഥാന്‍ കോടതി ഉത്തരവിട്ടു.
Rate This News :
Latest News