പൊലീസുകാരന്‍റെ മരണം; നിരവധി പേര്‍ കസ്റ്റഡിയില്‍
Published : Tuesday,
February 07,
2012
കൊല്ലം
അക്രമികളുടെ മര്‍ദനമേറ്റു റോഡില്‍ വീണു മരിച്ച ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ കസ്റ്റഡിയിലായതായി സൂചന.
ജനുവരി 31നു രാത്രി ചവറ തട്ടാശ്ശേരിയില്‍ അക്രമികളുടെ മര്‍ദനമേറ്റു റോഡില്‍ വീണാണ് ശ്രീകുമാറിനു പരുക്കേറ്റത്.
സ്റ്റേഷന്‍ ഡ്യൂട്ടികഴിഞ്ഞു ശക്തിക്കുളങ്ങരയില്‍ നിന്നു സുഹൃത്തുമായി തട്ടാശ്ശേരിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണം.
ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാര്‍ ഈമാസം അഞ്ചിനാണു മരിച്ചത്. ചെണ്ടമേളക്കാരാണ് ശ്രീകുമാറിനെ ആക്രമിച്ചതെന്നു പറയപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ടു നിരവധി പേരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീകുമാറിന്‍റെ ഭാര്യ- ബീനാകുമാരി, മക്കള്‍- ശ്രീവാസ്, ശ്രീചന്ദ്.
Close...
Maximum Character Allowed -
4000