Thursday, May 24, 2012   12:22 AM IST
Vaartha BlogRSS
Loading
നിര്‍ഭാഗ്യവാനായ മനുഷ്യന്‍
Published : Tuesday, February 07, 2012
|
  
Text Size
ഫിലിം മേക്കര്‍ കോസ്റ്റിസ് മിസ്റ്റോടാക്കിസിന് ഇപ്പോഴൊരു വിശേഷണമുണ്ട്. ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ എന്ന്. അദ്ദേഹം താമസിക്കുന്ന ഗ്രാമത്തിനും ഇപ്പോഴൊരു വിശേഷണം സ്വന്തം. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ഗ്രാമം എന്ന വിശേഷണം. ഈ പൊരുത്തക്കേടിനു പിന്നിലൊരു കഥയുണ്ട്. ഭാഗ്യത്തിന്‍റേയും നിര്‍ഭാഗ്യത്തിന്‍റേയും കഥ.

സ്പാനിഷ് ഗ്രാമമായ സൊഡേറ്റോയില്‍ ഇപ്പോള്‍ ആഘോഷങ്ങള്‍ തുടരുകയാണ്. ആകെ എഴുപതു വീടുകള്‍ മാത്രമുള്ള ഗ്രാമം... കുറച്ചു കാലം മുമ്പു വരെ കഷ്ടപ്പാടിലായിരുന്നു ഗ്രാമവാസികള്‍. ജോലി പോയി, തൊഴിലിന് അനുസരിച്ചു ള്ള കൂലിയില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ച ഗ്രാമമായ സൊഡേറ്റോ ദുരിതകാലത്തിലായിരുന്നു. എന്നാല്‍ കുറച്ചു നാള്‍ മുമ്പ് ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്നൊരു ജാക്പോട്ട് എടുത്തു. സ്പാനിഷ് ലോട്ടറിയായ എല്‍ ഗോര്‍ഡോ. എല്ലാവരുമെടുത്തത് ഒരേ നമ്പര്‍. ഒരു ടിക്കറ്റിനായി ഒരാള്‍ മുടക്കേണ്ട തുക മുന്നൂറു രൂപയിലധികവും.

58, 268 എന്നതായിരുന്നു നമ്പര്‍. എല്ലാവരും കാത്തിരുന്ന നറുക്കെടുപ്പു നടന്നു. പലരും ജോലിക്കു പോലും പോകാതെ നറുക്കെടുപ്പ് വീക്ഷിക്കാനായി കാത്തുനിന്നു. വെറുതെയായില്ല. ബാഴ്സലോണയില്‍ നിന്നു മൂന്നു മണിക്കൂര്‍ വാഹനയാത്രയുടെ ദൂരമുള്ള സൊഡേറ്റോയിലേക്കു ഭാഗ്യം വിരുന്നെത്തി. ഒരാള്‍ക്കല്ല, എല്ലാവര്‍ക്കും സമ്മാനം. 58, 268 നമ്പറിനു സമ്മാനം. ചിലര്‍ ഒന്നില ധികം ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടായിരു ന്നു. ആ വീടുകളില്‍ ആഘോഷം ഇരട്ടി ച്ചു. തെരുവുകളില്‍ ടിക്കറ്റുകളും കൈകളിലേന്തി നാട്ടുകാര്‍ ആഹ്ളാദനൃത്തം ചവിട്ടി. ഒരാള്‍ക്കു മാത്രമല്ല, എല്ലാവര്‍ ക്കും ഭാഗ്യം ലഭിച്ചുവെന്നതാണ് ഏറ്റവും സന്തോഷം തരുന്നതെന്നു പറയുന്നു നാട്ടുകാരനായ ജോസ് മാനുവല്‍. സൊഡേറ്റോയിലെ ഒരാള്‍ക്ക് ഏകദേശം അറുപത്തിനാലു ലക്ഷം രൂപ ലഭിക്കും. ഒന്നില്‍ക്കൂടുതല്‍ ടിക്കറ്റെടുത്തവര്‍ക്ക് അതിനും കൂടുതലും.

1812ലായിരുന്നു എല്‍ ഗോര്‍ഡോ ലോട്ടറി ആരംഭം. ഒറ്റത്തവണ ലോട്ടറി അടിച്ചാല്‍ ജീവിതം തന്നെ മാറിമറിയുമെന്നതിനാല്‍ ലോട്ടറി പെട്ടെന്നു പോപ്പുലറായി. എല്‍ ഗോര്‍ഡോയുടെ മോണിങ് ഡ്രോ കാണാന്‍ പലരും ലീവെടുത്തിരിക്കുക പോലും പതിവായി. മിക്ക സ്പെയ്ന്‍കാരും പങ്കെടുക്കുന്ന നറുക്കെടുപ്പ്. ആരുടെ ജീവിതമാണു മാറിമറിയുന്നത് എന്നറിയാന്‍ മാധ്യമങ്ങളും കണ്ണു പാര്‍ത്തിരിക്കും ഈ നറുക്കെടുപ്പിനു വേണ്ടി. സൊഡേറ്റോ ഗ്രാമത്തിലെ ഹോംമേക്കേഴ്സ് അസോസിയേഷനാണ് എല്ലാക്കൊല്ലവും ടിക്കറ്റിന്‍റെ വില്‍പ്പനയ്ക്കു നേതൃത്വം വഹിക്കുന്നത്. എന്നാല്‍ ഇക്കൊല്ലം നാട്ടുകാരില്‍ പലരും വളരെ കഷ്ടപ്പെട്ടാണു ടിക്കറ്റ് എടുത്തത്. മുന്നൂറു രൂപ ഭാഗ്യത്തിനായി ചെലവാക്കാനുള്ള സാമ്പത്തിക സാഹചര്യം പോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ ഭാഗ്യക്കുറിയും ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ കോസ്റ്റിസ് മിസ്റ്റോടാക്കിസിം തമ്മിലെന്തും ബന്ധം ?

സൊഡേറ്റോ ഗ്രാമത്തിലെ താമസ ക്കാരനാണു ഫിലിംമേക്കറായ കോസ്റ്റി സ്. ഗ്രീക്കുകാരനായ കോസ്റ്റിസ് ഒരു യുവതിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് സൊഡേറ്റോയില്‍ എത്തുകയായിരുന്നു. പ്രണയം തകര്‍ന്നെങ്കിലും കോസ്റ്റി സ് സൊഡേറ്റോയില്‍ നിന്നു പോയില്ല. ലോട്ടറി ടിക്കറ്റിനായുള്ള പണം ശേഖരിക്കാന്‍ നാട്ടുകാര്‍ എല്ലാവീട്ടിലും പോയിരുന്നു. പക്ഷേ കോസ്റ്റിസിന്‍റെ വീടു വിട്ടുപോയി. കോസ്റ്റിസ് ടിക്കറ്റ് എടുത്തതുമില്ല. ഒരു നാടു മുഴുവന്‍ ഭാഗ്യത്തിന്‍റെ ആഹ്ളാദം പങ്കിടുമ്പോള്‍ ഏകനായിപ്പോയി കോസ്റ്റിസ്... നിര്‍ഭാഗ്യവാനായ മനുഷ്യന്‍ എന്നു പലരും അടക്കം പറഞ്ഞപ്പോള്‍ നിര്‍ഭാഗ്യത്തിന്‍റെ ഒറ്റപ്പെട ലില്‍ കോസ്റ്റിസ് അജ്ഞാതനായിരുന്നു.

എന്തായാലും കോസ്റ്റിസിന് ആശ്വസിക്കാന്‍ ചെറിയൊരു വഴി തെളിഞ്ഞിരിക്കുന്നു. കുറച്ചു നാളായി ഒരു പ്ലോട്ട് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആരുടെ കൈയിലും പണമില്ലാത്തതിനാല്‍ വില്‍പ്പന ഇത്രയുംകാലം നടന്നില്ല. ഇപ്പോള്‍ ഭാഗ്യക്കുറിയില്‍ നിന്നു ലഭിക്കുന്ന പണം കൊണ്ട് ആ സ്ഥലം വാങ്ങിക്കൊള്ളാമെന്നു ഒരു അയല്‍ക്കാരന്‍ സമ്മതിച്ചിരിക്കുന്നു. അങ്ങനെയെങ്കിലും കോസ്റ്റിസ് സന്തോഷിക്കട്ടേ.

Rate This News :
Latest News