102 പോയിന്‍റ് മുകളില്‍
Published : Tuesday,
February 07,
2012
മുംബൈ
എഫ്ഐഐകള്‍ ശക്തമായി രംഗത്ത് എത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍. 102 പോയിന്‍റ് ഉയര്‍ന്ന് 17,707.31ലാണ് ഇന്നലെ ബിഎസ്ഇ സെന്‍സെക്സ് ക്ലോസ് ചെയ്തത്. എന്‍എസ്ഇ നിഫ്റ്റി 35.80 പോയിന്‍റ് ഉയര്‍ന്ന് 5361.65ല്‍. എഫ്ഐഐകള്‍ സജീവമായി ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചെത്തിയെന്ന് വിദഗ്ധര്‍. വെള്ളിയാഴ്ച മാത്രം 974 കോടിയുടെ ഓഹരിയാണ് എഫ്ഐഐകള്‍ വാങ്ങിയത്. യുഎസ് തൊഴില്‍ വിപണിയില്‍നിന്നുള്ള അനുകൂല സൂചനകളും വിപണിക്കു കരുത്തേകി. 2ജി കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് അനുകൂലമായ കോടതി വിധിയും ഓഹരി വിപണിക്കു ജീവന്‍ പകര്‍ന്നു.
ഇന്നലെ വ്യാപാര തുടക്കത്തില്‍ വന്‍ കുതിപ്പാണ് സെന്‍സെക്സ് നടത്തിയത്. 14 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 17,829.72ല്‍ എത്തിയ സൂചിക യൂറോപ്യന്‍ വിപണിയില്‍ന്നുള്ള പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് താഴേക്കു പതിച്ചു. പിന്നീട് തിരിച്ചുകയറി 102.35 പോയിന്‍റ് നേട്ടത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
സെന്‍സെക്സിലെ 30ല്‍ 20 ഷെയറുകളും നേട്ടത്തില്‍. ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള സെക്റ്ററുകള്‍ നേട്ടമുണ്ടാക്കി. റിയല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, പിഎസ്യു, ബാങ്കിങ്, കണ്‍സ്യൂമര്‍ ഗുഡ്സ് ഓഹരികള്‍ക്ക് ആവശ്യമുയര്‍ന്നു.
ജിന്‍ഡല്‍ 3.39%, ബിഎച്ച്ഇഎല്‍ 2.86%, എസ്ബിഐ 2.85%, സിപ്ല 2.19%, എല്‍ ആന്‍ഡ് ടി 2.14%, ടിസിഎസ് 2.04%, ഡിഎല്‍എഫ് 2%, സ്റ്റെര്‍ലൈറ്റ് 1.96%, ബജാജ് ഓട്ടോ 1.84%, ഹിന്‍ഡല്‍കൊ 1.64%, മാരുതി സുസുകി 1.55%, ഐസിഐസിഐ ബാങ്ക് 1.43%, ടാറ്റ മോട്ടോഴ്സ് 1.25%, ഐടിസി 0.97%, ഒഎന്‍ജിസി 0.87% എന്നിങ്ങനെ നേട്ടം.
ടാറ്റ പവര്‍ 4.36%, എച്ച്യുഎല്‍ 3.49%, സണ്‍ ഫാര്‍മ 1.79%, ഗെയ്ല്‍ ഇന്ത്യ 0.74%, ആര്‍ഐഎല്‍ 0.60% എന്നിവയ്ക്കു നഷ്ടം.
Close...
Maximum Character Allowed -
4000