ചരിത്രവും പൗരധര്‍മവും
Published : Wednesday,
February 08,
2012
പത്താംക്ലാസിലെ ചരിത്രപാഠ ഭാഗത്തെ ആദ്യത്തെ മൂന്നു അധ്യായങ്ങളെയും പൗരധര്‍മത്തിലെ ഒന്നാമത്തെ അദ്ധ്യായത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണു താഴെ കൊടുത്തിരിക്കുന്നത്.
ചരിത്രം:
1. ആധുനിക ലോകത്തിന്‍റെ ഉദയം
2. വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്‍റെ വളര്‍ച്ച
പൗരധര്‍മം
1. ദേശീയോദ്ഗ്രഥനം
1. കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ സ്ഥാനം അതിന്‍റെ പ്രാധാന്യം വര്‍ധിപ്പിച്ചതെങ്ങനെയെന്നു വിശദീകരിക്കുക?
4കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ സ്ഥാനം കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സംഗമഭൂമിയായി മാറുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മധ്യധരണ്യാഴിയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന തുറമുഖ നഗരമാണു കോണ്‍സ്റ്റാന്‍റിനോപ്പിള്‍ (ഇപ്പോഴത്തെ ഈസ്റ്റാംബൂള്‍) ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വാണിജ്യപാതകള്‍ പടിഞ്ഞാറന്‍ നഗരങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള തുറമുഖ പട്ടണമായി മാറി കോണ്‍സ്റ്റാന്‍റിനോപ്പിള്‍. ഇറ്റാലിയന്‍ നഗരങ്ങളുടെ ഹൃദയകേന്ദ്രമായി മധ്യധരണ്യാഴി ലോകം വികസിച്ചു വന്നതിനും അടിസ്ഥാനമായ നഗരമാണു കോണ്‍സ്റ്റാന്‍റിനോപ്പിള്‍.
2. നവോത്ഥാനം’ എന്നാലെന്ത്? മദ്ധ്യകാല ജീവിതത്തില്‍ നിന്ന് ആധുനിക കാല ജീവിതത്തെ വേര്‍തിരിക്കുന്ന ചില പ്രതിഭാസങ്ങള്‍ നവോത്ഥാന കാലത്ത് രൂപപ്പെട്ടുവന്നു. എന്തൊക്കെയാണവ?
4നവോത്ഥാനം അഥവ റിനൈസന്‍സ്’ എന്ന പദത്തിനര്‍ഥം പുനര്‍ജന്മം, നവോന്മേഷം’എന്നൊക്കെയാണ്. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇറ്റാലിയന്‍ നഗരങ്ങളിലും തുടര്‍ന്ന് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ കലാവൈജ്ഞാനിക രംഗങ്ങളിലെ പുത്തന്‍ ഉണര്‍വിനെയാണു നവോത്ഥാനം കുറിക്കുന്നത്. ഫ്യൂഡല്‍ പ്രഭുക്കന്മാരും കത്തോലിക്ക സഭയും വിലക്കേര്‍പ്പെടുത്തിയിരുന്ന പ്രാചീന ഗ്രൊക്കൊ- റോമന്‍ സംസ്കാരങ്ങളുടെ പുനര്‍ജന്മമാണത്.
അന്വേഷണ കൗതുകം, വിമര്‍ശന ബുദ്ധി, യുക്തി ചിന്ത, പ്രാദേശിക ഭാഷകളുടെ വളര്‍ച്ച, മനവികത (മനുഷ്യനാണ് എല്ലാത്തിന്‍റെയും മാനദണ്ഡം എന്ന സങ്കല്‍പ്പം) ഇവയാണ് ഇക്കാലത്ത് രൂപപ്പെട്ട പ്രതിഭാസങ്ങള്‍
3. പെട്രാര്‍ക്കിനെ “മാനവികതയുടെ പിതാവ്’ എന്ന് വിളിച്ചത് എന്തുകൊണ്ടാവാം?
4മധ്യകാല സാഹിത്യരചനകളില്‍ നിന്നു വ്യത്യസ്തമായി ഇറ്റലിയില്‍ ജീവിച്ചിരുന്ന പെട്രാര്‍ക്ക് എന്ന കവി (1304- 1374) തന്‍റെ കൃതികളിലൂടെ മനുഷ്യനും പ്രകൃതിക്കും ഊന്നല്‍ നല്‍കി. ഇറ്റലിയില്‍ നവോത്ഥാനത്തിന്‍റെ തുടക്കം പെട്രാര്‍ക്കിന്‍റെ സാഹിത്യ സംഭാവനയോടു കൂടിയാണെന്നു പറയാം. മനുഷ്യസ്നേഹ സംബന്ധിയായ നിരവധി ഗീതകങ്ങള്‍ അദ്ദേഹം രചിച്ചു. മനുഷ്യരുടെ വിചാരവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും നവോത്ഥാന മൂല്യങ്ങളായ വിമര്‍ശനബുദ്ധിയും മാനവികതയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കൃതികള്‍.
മനുഷ്യനു പ്രാധാന്യം നല്‍കിയ ചിന്തകള്‍ക്ക് തുടക്കം കുറിച്ച പെട്രാര്‍ക്കിനെ “മാനവികതയുടെ പിതാവ്’ എന്നു തന്നെ വിശേഷിപ്പിക്കാം.
5. ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങള്‍ ലോകത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ യൂറോപ്പിനെ സഹായിച്ചതെങ്ങനെ? കുറിപ്പെഴുതുക.
4ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും പര്യവേക്ഷണങ്ങളും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കി. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വന്‍തോതിലുള്ള വ്യാപാരം യൂറോപ്യന്‍മാരുടെ ധനസ്ഥിതി മെച്ചപ്പെടുത്തി. ഇതു കൊളോണിയല്‍ സാമ്രാജ്യങ്ങളുടെ ഉദയത്തിനു വഴിതെളിച്ചു. ഏഷ്യയില്‍ യൂറോപ്യന്‍മാരുടെ പ്രധാന ലക്ഷ്യം വ്യാപാരകുത്തകയായിരുന്നു. ഇതിനായി അവര്‍ രാഷ്ട്രീയാധികാരം കൈയടക്കുവാനും സൈനിക ശക്തി ഉപയോഗിച്ച് ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാനും തുടങ്ങി. ഇത് ഏഷ്യയിലും ആഫ്രിക്കയിലും വന്‍തോതില്‍ കോളനിവത്കരണത്തിനു തുടക്കമായി. ക്രമേണ കോളനികളിലെ സമ്പത്തിന്‍റെ നിയന്ത്രണം യൂറോപ്യന്‍മാര്‍ക്ക് അധീനമായി. കോളനികളിലെ സമ്പത്തിനെ കൊള്ളയടിച്ച യൂറോപ്യന്‍മാര്‍ നൂറ്റാണ്ടുകളോളം ലോകാധിപത്യം കൈയടക്കി
6. ഇംഗ്ലണ്ടിന്‍റെ രാജഭരണത്തിനുമേല്‍ പാര്‍ലമെന്‍റിന്‍റെ നിയന്ത്രണം സാധ്യമാക്കുന്നതിനു വഴിയൊരുക്കിയ ചില പ്രധാന സംഭവങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്.
ഇവയുടെ പ്രാധാന്യം വ്യക്തമാക്കുക.
* പെറ്റിഷന്‍ ഒഫ് റൈറ്റ്
*ലോംഗ് പാര്‍ലമെന്‍റ്
*റംപ് പാര്‍ലമെന്‍റ്
*ബില്‍ ഒഫ് റൈറ്റസ്.
4ഇംഗ്ലണ്ടിന്‍റെ പരമാധികാരം സംബന്ധിച്ച് രാജാവും പാര്‍ലമെന്‍റും തമ്മിലുള്ള തര്‍ക്കം പതിനേഴാം നൂറ്റാണ്ടോടെ കൂടുതല്‍ രൂക്ഷമായി. രാജാവിന്‍റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പാര്‍ലമെന്‍റ് ശക്തിപ്പെടുത്തി. രാജാവിന്‍റെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ പ്രധാന സംഭവങ്ങളാണ്.
പെറ്റിഷന്‍ ഒഫ് റൈറ്റ്
4 1628ല്‍ രാജാവായ ചാള്‍സ് ഒന്നാമനെ നിര്‍ബന്ധിച്ച് ഒപ്പ് വയ്പ്പിച്ച നിയമമാണ് പെറ്റിഷന്‍ ഒഫ് റൈറ്റ്. രാജാവിന്‍റെ സ്വേച്ഛാധികാരങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം തയാറാക്കിയത്.
നീണ്ട പാര്‍ലമെന്‍റ് (ലോംഗ് പാര്‍ലമെന്‍റ്)
4ചാള്‍സ് ഒന്നാമന്‍ പെറ്റിഷന്‍ റൈറ്റ് ഒപ്പ് വച്ചുവെങ്കിലും, പിന്നീട് അദ്ദേഹം അതു ലംഘിക്കുകയും പാര്‍ലമെന്‍റിനെ പിരിച്ചുവിട്ട് 11 വര്‍ഷം സ്വേച്ഛാധിപതിയായി തുടരുകയും ചെയ്തു. എന്നാല്‍ സ്കോട്ട്ലാന്‍ഡുമായുള്ള യുദ്ധത്തിനു പണത്തിന് ആവശ്യം നേരിട്ടതുമൂലം 1640ല്‍ അദ്ദേഹം പാര്‍ലമെന്‍റ് വിളിച്ചുകൂട്ടി. 1660വരെ നീണ്ടു നിന്ന ഈ നീണ്ട പാര്‍ലമെന്‍റില്‍ രാജാവിന്‍റെ ആധിപത്യത്തിനെതിരായ അനേകം നിയമങ്ങള്‍ നിര്‍മിച്ചു.
റംപ് പാര്‍ലമെന്‍റ്
4പാര്‍ലമെന്‍റും രാജാവും തമ്മിലുള്ള ബന്ധം വഷളായതോടെ ഇംഗ്ലണ്ട് ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കപ്പെട്ടു. ഈ സമരത്തില്‍ രാജാവിന്‍റെ സൈന്യത്തെ പരാജയപ്പെടുത്തി പാര്‍ലമെന്‍റ് വിഭാഗം വിജയിച്ച് ഒലിവര്‍ ക്രോംവെല്‍ അധികാരത്തില്‍ വന്നു. അദ്ദേഹം രാജാവിനെ പിന്തുണച്ച പാര്‍ലമെന്‍റംഗങ്ങളെ പുറത്താക്കി. ക്രോംവെല്ലിന്‍റെ അനുയായികള്‍ മാത്രമുള്ള പാര്‍ലമെന്‍റ് റംപ് പാര്‍ലമെന്‍റ്’(അവശിഷ്ട പാര്‍ലമെന്‍റ്) എന്നറിയപ്പെട്ടു. ഈ റംപ് പാര്‍ലമെന്‍റ് ചാള്‍സ് ഒന്നാമനെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധേയനാക്കി.
ബില്‍ ഒഫ് റൈറ്റ്സ് - 1689
41688ല്‍ ജെയിംസ് രണ്ടാമന്‍ പാര്‍ലമെന്‍റുമായുണ്ടായ തര്‍ക്കം മൂലം സ്ഥാനത്യാഗം ചെയ്യുകയും, അദ്ദേഹത്തിന്‍റെ മകള്‍ മേരിയേയും ഭര്‍ത്താവായ വില്ല്യമിനേയും ഭരണകര്‍ത്താക്കളായി പാര്‍ലമെന്‍റ് പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ലമെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള രാജവാഴ്ചയ്ക്കു തുടക്കം കുറിച്ച ഈ അധികാര കൈമാറ്റം രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നു. 1689-ല്‍ നിര്‍മിച്ച അവകാശ നിയമ (ആശഹഹ ീള ഞശഴവേെ)ത്തിലൂടെ രാജഭരണത്തിനുമേല്‍ പാര്‍ലമെന്‍റിന്‍റെ നിയന്ത്രണം സാധ്യമാക്കിയ നിരവധി നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു.
7. ഫ്രാന്‍സിനെ ഒരു റിപ്പബ്ലിക്കായി മാറ്റുന്നതില്‍ അവിടുത്തെ മധ്യവര്‍ഘത്തിന്‍റെ ഉയര്‍ച്ച കാണിക്കുന്ന ഒരു ഫ്ളോചാര്‍ട്ട് തയാറാക്കുക:
മധ്യവര്‍ഗത്തിന്‍റെ ഉയര്‍ച്ച
മൂന്നാമത്തെ എസ്റ്റേറ്റിന്‍റെ ശക്തിപ്പെടല്‍
ദേശീയ അസംബ്ലി
ബാസ്തീയിന്‍റെ പതനം
ഭരണഘടനാ നിര്‍മാണസഭ
മനുഷ്യാവകാശ പ്രഖ്യാപനം
നിയമനിര്‍മാണസഭ
ജാക്കോബിനുകളും ജിറോണ്ടിസ്റ്റുകളും
ദേശിയ കണ്‍വെന്‍ഷന്‍
റിപ്പബ്ലിക്
8. ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവവും കാര്‍ഷിക വിപ്ലവ വുമായിരുന്നു ഇന്ത്യയെ ബ്രിട്ടിഷ് കോളനിയാക്കി മാറ്റുന്നതിന് ഇടയാക്കിയത്. ഈ പ്രസ്താവന ശരിയോ എന്നു പരിശോധിക്കുക
4ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവവും കാര്‍ഷിക വിപ്ലവവും ഇന്ത്യയെ ബ്രിട്ടിഷ് കോളനിയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകങ്ങള്‍ തന്നെയാണെന്നു പറായം. മനുഷ്യാധ്വാനത്തിന്‍റെ സ്ഥാനത്ത് യന്ത്രോപകരണങ്ങള്‍ സ്ഥാനം നേടിയതു മൂലം ഉദ്പാദനത്തില്‍ വമ്പിച്ച വര്‍ധനവുണ്ടായി. ശാസ്ത്രം കൈവരിച്ച നേട്ട ങ്ങള്‍ വ്യാവസായിക രംഗത്ത് എന്നതു പോലെ കാര്‍ഷിക രംഗത്തും സമൂലമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഈ രംഗങ്ങളിലുണ്ടായ പുരോഗതിയിലൂടെ മിച്ചോത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കമ്പോളങ്ങളും ഫാക്റ്ററികള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കളും കണ്ടെ ത്തേണ്ടി വന്നു. ഇത്തരം കേന്ദ്രങ്ങള്‍ തേടിയുള്ള അന്വേഷണം തീവ്രമായി. ഈ അന്വേഷണം കോളനീകരണത്തേയും സാമ്രാജ്യവികസനത്തേയും ത്വരിതപ്പെടുത്തി.
(തുടരും)
തയാറാക്കിയത്:
രൂപ. വി
(എച്ച്.എസ്എ. സോഷ്യല്‍ സയന്‍സ്,
ഗവ. ഹൈസ്കൂള്‍. ഏലൂര്‍, ആലുവ)
Close...
Maximum Character Allowed -
4000