Thursday, May 24, 2012   12:29 AM IST
Vaartha BlogRSS
Loading
തൊഴില്‍ പരിശീലനം
Published : Wednesday, February 08, 2012
|
  
Text Size
ടൂറിസം രംഗത്തു വര്‍ധിച്ചുവരുന്ന തൊഴിലവസരം പ്രയോജനപ്പെടുത്താന്‍ യുവതീയുവാക്കളെ സജ്ജരാക്കുന്നതിനു കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍സ് സ്റ്റഡീസ് നടത്തുന്ന സൗജന്യ സ്കില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

എസ്എസ്എല്‍സി പാസായവര്‍ക്ക് ഹൗസ് കീപ്പിംഗ്, ഫ്രണ്ട് ഓഫിസ്, ഫുഡ് ആന്‍ഡ് ബിവ്റെജ് സര്‍വീസ് മേഖലകളിലേക്കും പ്ലസ് ടു പാസായവര്‍ക്കു ട്രാവല്‍ ടൂര്‍ കണ്‍സല്‍റ്റന്‍സി, നാച്ച്വറലിസ്റ്റ്, നേച്ചര്‍ ഗൈഡ് എന്നീ കോഴ്സുകളിലേക്കും അഭിരുചിയുള്ളവര്‍ക്കു സൊവനീര്‍ നിര്‍മാണ കോഴ്സിനും അപേക്ഷിക്കാം. പ്രാരായപരിധി 35വയസ്. അന്‍പതു ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് വിവിധ ജില്ലകളില്‍ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഫെബ്രുവരി 21.

വിശദവിവരങ്ങള്‍ക്ക്: 9847273135, 0471- 2329539.
Rate This News :
Latest News