ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ്
Published : Wednesday,
February 08,
2012
മികച്ച ബിടെക് വിദ്യാര്‍ഥികള്‍ക്കു ട്യൂഷന്‍ ഫീ ഇളവു നല്‍കുന്ന പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2011-12 അക്കാഡമിക് വര്‍ഷം മാനെജ്മെന്‍റ് ക്വോട്ടയില്‍ അധികമായി പ്രവേശിച്ച വിദ്യാര്‍ഥികള്‍ക്കു പകരമായുള്ള സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയില്‍ ഓരോ കോഴ്സിലും ബാച്ചിലും പരമാവധി മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭിക്കും.
ഓരോ കോഴ്സ്/ബാച്ചിലും മാനെജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 33 ആണെങ്കില്‍ ട്യൂഷന്‍ ഫീ ഇളവ് അനുവദിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന്. 32 ആണെങ്കില്‍ രണ്ട്. 31 അല്ലെങ്കില്‍ അതിനുതാഴെ വിദ്യാര്‍ഥികളെയാണു മാനെജ്മെന്‍റ് ക്വേട്ടയില്‍ പ്രവേശിച്ചതെങ്കില്‍ ഒരു വിദ്യാര്‍ഥിയ്ക്കു മാത്രമായിരിക്കും ഇളവ്. ഫീസിളവിനുള്ള വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ എഐസിടിഇ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന്ഉത്തരവില്‍വ്യക്തമാക്കിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000