Thursday, May 24, 2012   12:32 AM IST
Vaartha BlogRSS
Loading
ഹാള്‍ ടിക്കറ്റ് വിതരണം
Published : Wednesday, February 08, 2012
|
  
Text Size
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളും നോമിനല്‍ റോളും http://www.vhsexaminationkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഹാള്‍ ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടൊ പതിപ്പിച്ച് ചീഫ് സൂപ്രണ്ട് ഒപ്പിട്ട ശേഷം ഫെബ്രുവരി 10നു മുന്‍പു വിദ്യാര്‍ഥികള്‍ക്കു നല്‍കണം. പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കു ഹാള്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ വിവരം പരീക്ഷാ സെക്രട്ടറിയെ അറിയിക്കണം.

ഹാള്‍ ടിക്കറ്റിലും നോമിനല്‍ റോളിലുമുള്ള വിദ്യാര്‍ഥികളുടെ പേര്, കോഴ്സ്, സ്കീം, രജിസ്റ്റര്‍ ചെയ്ത വിഷയങ്ങള്‍ മുതലായ വിവരങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പരിശോധിക്കേണ്ടതും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കു ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. അപാകതകള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി പരീക്ഷാ ഓഫിസില്‍ അറിയിക്കണം.

എല്ലാ വിഷയങ്ങളുടെയും സിഇ ഐഇ സ്കോറുകള്‍ ഒരു കവറിലാക്കി ഫെബ്രുവരി 21നു മുന്‍പു പരീക്ഷാ സെക്രട്ടറിയുടെ ഓഫിസിലേക്കു രജിസ്റ്റഡ് തപാലില്‍ അയയ്ക്കുകയും പരീക്ഷാ ഓഫിസിന്‍റെ പോര്‍ട്ടലില്‍ മേല്‍ തീയതിക്കു മുന്‍പ് അപ്ലോഡ് ചെയ്യുകയും വേണം. ഇതിനുള്ള സോഫ്റ്റ്വെയറും പരിശീലനവും ഫെബ്രുവരി 21നു മുന്‍പു നല്‍കും.

മാര്‍ച്ച് 2011ലെ ഒന്നും രണ്ടും വര്‍ഷ വിഎച്ച്എസ്ഇ പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിനു മുന്‍പു പൂര്‍ത്തിയാക്കണം. ഇതിനനുസൃതമായി പ്രാക്റ്റിക്കല്‍ പരീക്ഷാ ടൈം ടേബിള്‍ ക്രമീകരിക്കേണ്ടതും വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും വേണം.

വിവിധ സ്കീമിലുള്ള പ്രായോഗിക പരീക്ഷകള്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വ്യത്യസ്ഥ സ്കീമുകളില്‍ നടത്തണം. പ്രാക്റ്റിക്കല്‍ ഇവാല്യുവേഷന്‍ സ്കോര്‍ ഷീറ്റുകള്‍ (ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന സ്കോര്‍ഷീറ്റില്‍ തയാറാക്കിയത്) അതതു പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ അടുത്ത ദിവസം തന്നെ ഓരോ വിഷയത്തിനും പ്രത്യേകം കവറിലാക്കി പരീക്ഷാ സെക്രട്ടറിയുടെ ഓഫിസിലേക്ക് രജിസ്റ്റേഡ് തപാലില്‍ അയയ്ക്കണം.
Rate This News :
Latest News