കാര്‍ വിപണിക്കു കിതപ്പ്
Published : Thursday,
February 09,
2012
ന്യൂഡല്‍ഹി
പതിറ്റാണ്ടോളം കുതിപ്പിന്‍റെ പാതയില്‍ തുടര്‍ന്ന ഇന്ത്യന്‍ വാഹന വിപണിയില്‍നിന്ന് അശുഭ വാര്‍ത്ത. ഒന്‍പതു വര്‍ഷത്തിനിടെ ആദ്യമായി വിപണി കിതപ്പിലെന്ന് സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥൂര്‍.
0-2% വളര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തില്‍ സിയാം ലക്ഷ്യമിട്ടിരുന്നത്. ഇപ്പോഴത്തെ നിരക്കില്‍ വില്‍പ്പന തുടര്‍ന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് മാഥൂര്‍. ഏപ്രില്‍- ജനുവരി കാലയളവില്‍ കാര്‍ വില്‍പ്പന 1.19% ഇടിഞ്ഞു. 15,74,847 യൂണിറ്റാണ് ഈ കാലയളവില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വില്‍പ്പന 15,93,850 യൂണിറ്റായിരുന്നു. സാമ്പത്തിക വര്‍ഷം ശേഷിച്ച രണ്ടു മാസത്തില്‍ 10-12% വളര്‍ച്ചയുണ്ടായില്ലെങ്കില്‍ പ്രഖ്യാപിത ലക്ഷ്യത്തിലെത്തില്ലെന്ന് മാഥൂര്‍. ഉയര്‍ന്ന പലിശ നിരക്ക് തുടരുന്നതിനാല്‍ ഇത്തരത്തിലൊരു കുതിച്ചുചാട്ടം വരും മാസങ്ങളില്‍ ഉണ്ടാവില്ലെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തല്‍.
2002-03ലാണ് ഇതിനു മുമ്പ് കാര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായത്. 2.09% ഇടിവാണ് അന്നുണ്ടായത്.
സാമ്പത്തിക വര്‍ഷത്തെ മൊത്തം സ്ഥിതി മോശമാണെങ്കിലും കഴിഞ്ഞ മൂന്നു മാസങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാര്‍ വിപണി കാഴ്ചവച്ചത്. നാലു മാസത്തെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ നവംബറില്‍ വില്‍പ്പന 7% ഉയര്‍ന്നു.
ഡിസംബറില്‍ ഇത് 8.49%ല്‍ എത്തി. ജനുവരിയില്‍ വളര്‍ച്ച 7.2%. ഏഴു മാസം തുടര്‍ച്ചയായി വില്‍പ്പന ഇടിഞ്ഞ മാരുതി സുസുകിയുടെ വില്‍പ്പനയില്‍ ജനുവരിയില്‍ 2.42% വര്‍ധനയുണ്ടായി. ഹ്യൂണ്ടായിയുടെ വില്‍പ്പന 11.40% കുതിച്ചു. ടാറ്റ മോട്ടോഴ്സിനുണ്ടായ വര്‍ധന 10.79%.
ജനുവരിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധന. 13.63% വളര്‍ന്ന് 11,13,831 യൂണിറ്റാണ് ജനുവരിയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം വില്‍പ്പന 9,80,243 യൂണിറ്റായിരുന്നു. മാര്‍ക്കറ്റ് ലീഡര്‍ ഹീറോ മോട്ടോകോര്‍പ്പിനുണ്ടായ വില്‍പ്പന വര്‍ധന 10.28%.
Close...
Maximum Character Allowed -
4000