Thursday, May 24, 2012   12:39 AM IST
Vaartha BlogRSS
Loading
കോടതിയനുമതി തേടും
Published : Thursday, February 23, 2012
|
  
Text Size
കൊച്ചി

മത്സ്യത്തൊഴിലാളി വധക്കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ പരിശോധനയ്ക്കു ഹൈക്കോടതിയുടെ അനുവാദം തേടുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. സെര്‍ച്ച് വോറന്‍റ് നല്‍കാന്‍ കോടതിയോട് ആവശ്യപ്പെടും. വെടിയുതിര്‍ത്ത ആയുധങ്ങളും കപ്പലിലെ ചരക്കുകളും പരിശോധിക്കും. നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെടിയുതിര്‍ത്ത തോക്കുകള്‍ കപ്പലില്‍ സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. ഇവ നാവിക സേനയുടെ ആയുധങ്ങളാകയാല്‍ വിട്ടു തരാനാകില്ലെന്നാണ് ഇറ്റലിയുടെ നിലപാട്.
Rate This News :
Latest News