Thursday, May 24, 2012   12:39 AM IST
Vaartha BlogRSS
Loading
നിലവറകള്‍ തുറക്കാം
Published : Thursday, February 23, 2012
|
  
Text Size
ന്യൂഡല്‍ഹി

ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ സി,ഡി നിലവറകള്‍ ആവശ്യമുള്ളപ്പോള്‍ വിദഗ്ധ സമിതിക്കു തുറക്കാമെന്നു സുപ്രീംകോടതി. ഇതോടെ അറകള്‍ തുറക്കുന്നതിനുള്ള നിയമ തടസം നീങ്ങി. നിലവറകള്‍ തുറക്കുന്നതിനു മുന്‍പുണ്ടായിരുന്ന സബ് കോടതി വിധിയാണു തടസമായിരുന്നത്. സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍റെ മേല്‍നോട്ടത്തില്‍ മാത്രമെ തുറക്കാവൂ എന്നായിരുന്നു വിധി.

എന്നാല്‍ നിലവറകള്‍ തുറക്കാനുള്ള പൂര്‍ണ അധികാരം വിദഗ്ധ സമിതിക്കാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷക കമ്മിഷന്‍ വിദഗ്ധ സമിതിക്കു കീഴിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്മിഷന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിനു വിസമ്മതിച്ചാല്‍ അവരെ ഒഴിവാക്കി പകരം രണ്ടു പദ്മനാഭ ഭക്തരെ കമ്മിഷനില്‍ ഉള്‍പ്പെടുത്താം.

മൂല്യനിര്‍ണയത്തിനു പുറത്തെടുക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ അറ നിര്‍മിക്കാനുള്ള ചെലവു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സുരക്ഷ അറ നിര്‍മിക്കാനുള്ള ചെലവു സര്‍ക്കാരും ക്ഷേത്രവും പങ്കിടണം. ഇതിനുള്ള ചെലവു പൂര്‍ണമായും ക്ഷേത്ര അധികൃതര്‍ വഹിക്കണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു. മൂല്യനിര്‍ണയം സംബന്ധിച്ചു നേരത്തേ തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു ചെലവുകള്‍വേണ്ടി വന്നതിനാല്‍ അറ നിര്‍മാണത്തിനുള്ള ചെലവു വഹിക്കാനാകില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.
Rate This News :
Latest News