പൊലീസ് സാന്നിധ്യം ഉറപ്പാക്കും
Published : Saturday,
February 25,
2012
തൃശൂര്‍
വനിതാ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ട്രെയ്ന്‍ കംപാര്‍ട്ട്മെന്‍റുകളില്‍ റെയ്ല്‍വേ പൊലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ഉദ്ഘാടന വേളയില്‍ റെയ്ല്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ കംപാര്‍ട്ട്മെന്‍റുകളില്‍ പൊലീസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നു അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ മറ്റെന്തിനെക്കാളും പ്രധാന്യം നല്‍കും. പൊലീസിലെ വനിതകളുടെ അംഗസംഖ്യ പത്തു ശതമാനമാക്കണമെന്നാണ് അംഗീകൃത നയം. അഞ്ഞൂറു പൊലീസുകാരെക്കൂടി നിയമിച്ചാലേ പത്തു ശതമാനമാകൂവെന്നും മുഖ്യമന്ത്രി.
ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മേയര്‍ ഐ.പി. പോള്‍, ഡിജിപി ജേക്കബ് പുന്നൂസ്, നടി ഭാവന, ഡെപ്യൂട്ടി മേയര്‍ സുബി ബാബു, കലക്റ്റര്‍ പി.എം. ഫ്രാന്‍സിസ്, ഐജി എസ്. ഗോപിനാഥ്, കമ്മിഷണര്‍ പി. വിജയന്‍, റൂറല്‍ എസ്പി പി.എച്ച്. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ ഏതാനും വനിതകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കൗണ്‍സിലിങ്ങിനുള്ള സൗകര്യവും സ്റ്റേഷനിലുണ്ടാകും.
Close...
Maximum Character Allowed -
4000