Thursday, May 24, 2012   12:45 AM IST
Vaartha BlogRSS
Loading
സി നിലവറ തിങ്കളാഴ്ച തുറക്കും
Published : Saturday, February 25, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രനിധിയുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധന തുടരുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം സീല്‍ ചെയ്തിരുന്ന നിലവറകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നലെ രാവിലെ വിദഗ്ധസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന സി നിലവറ തിങ്കളാഴ്ച തുറക്കുമെന്നു വിദഗ്ധസമിതി ചെയര്‍മാന്‍ അറിയിച്ചു.

കിണ്ടി, തട്ടം, വെള്ളിപ്പാത്രങ്ങള്‍, പൂജാദ്രവ്യങ്ങള്‍ സൂക്ഷിക്കാനുള്ള വിവിധ വലിപ്പത്തിലുള്ള കുടങ്ങള്‍, നിലവിളക്കുകള്‍ മുതലായവയാണ് സി നിലവറയിലുള്ളത്. ഇ നിലവറയില്‍ ഇന്നലെ രാവിലെ ആരംഭിച്ച കണക്കെടുപ്പ് മൂന്നു മണിയോടെ നിര്‍ത്തി. എഫ് നിലവറയില്‍ കണക്കെടുക്കാതെ മാറ്റിവെച്ച വിലപിടിപ്പുള്ള കല്ലുകളും മുത്തുകളും തങ്ക അങ്കിയും പോലുള്ള സാധനങ്ങള്‍ ഇ നിലവറയിലുമുണ്ട്. എഫിലെയും ഇയിലെയും ഇത്തരം സാധനങ്ങളുടെ കണക്കെടുപ്പ് പ്രത്യേകം നടത്തുമെന്നും വിദഗ്ധസമിതി അറിയിച്ചു. സി നിലവറയിലെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഡി നിലവറ തുറക്കും. അതിനു ശേഷം എ,ബി നിലവറകള്‍ തുറന്നു കണക്കെടുക്കും.

Rate This News :
Latest News