നാല് തൊഴിലാളികള്‍ റിമാന്‍ഡില്‍
Published : Saturday,
February 25,
2012
ആലപ്പുഴ
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കയര്‍ മേളയിലെ പ്രദര്‍ശനത്തിനു കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങിയെന്ന കേസില്‍ എഐടിയുസി - ഐഎന്‍ടിയുസി പ്രവര്‍ത്തകരായ നാലു പേരെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത തൊഴിലാളികളെ ഉച്ചയോടെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായിരുന്നതിനാല്‍ ജാമ്യം നേടാനായില്ല, തുടര്‍ന്ന് റിമാന്‍ഡു ചെയ്യുകയായിരുന്നു.
കയര്‍ ബോര്‍ഡിന്‍റെ സ്റ്റോളിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കിയ വകയില്‍ 1500 രൂപ നോക്കുകൂലി വാങ്ങിയെന്നാണ് കേസ്. എഐടിയുസിയില്‍പ്പെട്ട വട്ടയാല്‍ ഇല്ലിക്കല്‍ കബീര്‍, കുതിരപ്പന്തി മുട്ടത്തുപറമ്പ് ശിവദാസ്, ആലപ്പുഴ തൈക്കല്‍ പുരയിടത്തില്‍ വേണു, ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ വഴിച്ചേരി പാണാവള്ളിയില്‍ ഹാരിസ് എന്നിവരാണു പ്രതികള്‍.
പ്രശ്നം നേരത്തെ ചര്‍ച്ച ചെയ്തു പരിഹരിച്ചതാണെന്നും, നോക്കുകൂലി വിവാദവമുണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ നിശ്ചിത കൂലിവാങ്ങി തൊഴിലാളികള്‍ക്കു നല്‍കിയിരുന്നു എന്നുമാണ് എഐടിയുസിയുടെ വാദം. സംസ്ഥാനത്ത് ആദ്യമായാണ് നോക്കുകൂലി വാങ്ങിയ കേസില്‍ തൊഴിലാളികള്‍ ജയിലിലാകുന്നത്.
Close...
Maximum Character Allowed -
4000