Thursday, May 24, 2012   12:46 AM IST
Vaartha BlogRSS
Loading
പാലിയേക്കരയില്‍ ലാത്തിച്ചാര്‍ജ്
Published : Saturday, February 25, 2012
|
  
Text Size
പുതുക്കാട്

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പൊലീസ് ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും. ടോള്‍ പ്ലാസയിലേക്കു ബിജെപി നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍, ബിജെപി മണലൂര്‍ മണ്ഡലം സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, ജില്ലാ സമിതി അംഗം ബേബി കീടായി തുടങ്ങി പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ജൂബിലി ആശുപത്രിയില്‍.

ലാത്തിയടിയേറ്റ് ശോഭ സുരേന്ദ്രന്‍റെ തല പൊട്ടി. ഇവരെയും ബേബി കീടായിയെയും എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എ. നാഗേഷ്, നിയോജക മണ്ഡലം പ്രസിഡന്‍റ് വി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ടോള്‍ പ്ലാസയ്ക്കു സമീപം പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ശോഭ സുരേന്ദ്രന്‍ സംസാരിക്കുന്നതിനിടെ ദേശീയപാതയിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നു കല്ലേറു തുടങ്ങി. ഇതോടെ ഏതാനും പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ചെന്ന ജില്ലാ സമിതിയംഗം ബേബി കീടായിയെ പൊലീസ് മര്‍ദിച്ചു.

കല്ലേറില്‍ ഏതാനും പൊലീസുകാര്‍ക്കു പരുക്കേറ്റു. കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകരെ പുതുക്കാട് സ്റ്റേഷനിലെത്തിച്ചു. കെഎസ്ആര്‍ടിസി ബസുകളുടെയും പൊലീസ് ജിപ്പിന്‍റെയും ചില്ലുകള്‍ തകര്‍ത്തു.



Rate This News :
Latest News