തൃശൂരില്‍ ഇന്നു ഹര്‍ത്താല്‍
Published : Saturday,
February 25,
2012
തിരുവനന്തപുരം
ടോള്‍ പ്ലാസയിലേക്കു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നു തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കും.
ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ചു മര്‍ദിച്ചൊതുക്കാമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ആഹ്വാനം ചെയ്തു.
Close...
Maximum Character Allowed -
4000