Thursday, May 24, 2012   12:51 AM IST
Vaartha BlogRSS
Loading
അരുണ്‍കുമാര്‍ കത്ത് നല്‍കി
Published : Saturday, February 25, 2012
|
  
Text Size
തിരുവനന്തപുരം

നിയമന വിവാദത്തില്‍ നിയമസഭാ സമിതിക്കു മുമ്പാകെ വി.എ. അരുണ്‍കുമാര്‍ കത്തു നല്‍കി. തനിക്കു പറയാനുളളതു കൂടി കേട്ട ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂവെന്ന് അരുണ്‍ കത്തിലൂടെ ആവശ്യപ്പെട്ടു. അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ അടുത്ത മാസം രണ്ടാം തിയതി സമിതി യോഗം ചേരാനിരിക്കെയാണിത്. മാര്‍ച്ച് എട്ടാം തിയതിയാണ് അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു സമര്‍പ്പിക്കുക.

തനിക്കെതിരേ വിവിധ തലങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തന്‍റെ വിശദീകരണം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് തയാറാക്കണമെന്നു കത്തിലൂടെ അരുണ്‍ ആവശ്യപ്പെട്ടു.
Rate This News :
Latest News