Thursday, May 24, 2012   12:52 AM IST
Vaartha BlogRSS
Loading
കേരളം സഹായം നല്‍കിയില്ല
Published : Saturday, February 25, 2012
|
  
Text Size
കന്യാകുമാരി

അറബിക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി അജീഷ് പിങ്കുവിന്‍റെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നു പരാതി. തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപനം മാത്രമാണു നടത്തിയതെന്നു അജീഷിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

മലയാളിയെന്ന പരിഗണനയില്‍ വെടിവയ്പ്പില്‍ മരിച്ച ജലസ്റ്റിന്‍റെ കുടുംബത്തിലെ ഒരാള്‍ക്കു കേരള ഫിഷറീസ് വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തു. താമസം തമിഴ്നാട് അതിര്‍ത്തിയില്‍ ആയതുകൊണ്ട് അജീഷിന്‍റെ കുടുംബത്തിനു ജോലി ലഭിച്ചില്ല.

കേരള അതിര്‍ത്തിയില്‍ വച്ച് അപകടമുണ്ടായതിനാല്‍ കേരള സര്‍ക്കാര്‍ കുടുംബത്തെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഭാഷാ അടിസ്ഥാനത്തില്‍ രണ്ടായി കാണരുതെന്നും ഇവര്‍ പറയുന്നു. ജലസ്റ്റിന്‍റെ കുടുംബത്തിനു പണം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു കോടതിയെ സമീപിച്ചതെന്നും ബന്ധുക്കള്‍.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അജീഷിനു രണ്ടു സഹോദരിമാരാണുള്ളത്. ഇവരുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു.
Rate This News :
Latest News