Thursday, May 24, 2012   12:55 AM IST
Vaartha BlogRSS
Loading
തീരുമാനം പ്രശ്നാധിഷ്ഠിതം
Published : Saturday, February 25, 2012
|
  
Text Size
കോട്ടയം

പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിച്ച യുഡിഎഫ് അനുകൂല നിലപാട് അവസരവാദപരമല്ലെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തീരുമാനം പ്രശ്നാധിഷ്ഠിതമാണ്. ഭരണത്തിന്‍റെ തുടര്‍ച്ചയ്ക്കു വേണ്ടി നിലപാടെടുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തില്‍ എന്‍എസ്എസിനു തൃപ്തിയുണ്ട്. ഈ ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ താത്പര്യമില്ല. സ്ഥിരമായ ഭരണകൂടമാണു കേരളത്തിനാവശ്യം. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Rate This News :
Latest News