Thursday, May 24, 2012   12:56 AM IST
Vaartha BlogRSS
Loading
VS വക്കീല്‍ നോട്ടിസ് അയച്ചു
Published : Saturday, February 25, 2012
|
  
Text Size
തിരുവനന്തപുരം

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മലയാള മനോരമ ദിനപത്രത്തിനെതിരേ വക്കീല്‍ നോട്ടിസ് അയച്ചു. ഫെബ്രുവരി 20നു വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ അന്വേഷണമെന്ന വാര്‍ത്തയില്‍ വന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു നോട്ടിസ്.

വിഎസിന്‍റെ അടുപ്പക്കാരനെന്ന ദിനപത്രത്തിലെ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ടര്‍ക്കും മനോരമ മാനെജ്മെന്‍റിനുമെതിരെയാണു നോട്ടിസ്. ഒരാഴ്ചയ്ക്കുള്ളില്‍ വാക്ക് പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കുമെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.
Rate This News :
Latest News