Thursday, May 24, 2012   12:58 AM IST
Vaartha BlogRSS
Loading
25 ശതമാനം പൂര്‍ത്തിയായി
Published : Saturday, February 25, 2012
|
  
Text Size
കൊച്ചി

ഇറ്റാലിയന്‍ കപ്പല്‍ എന്‍ റിക്ക ലെക്സിയിലെ പരിശോധന 25 ശതമാനം പൂര്‍ത്തിയായതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത് കുമാര്‍. മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ കണ്ടെത്തി. പുലര്‍ച്ചെയോടെ കപ്പലിലെ പരിശോധന പൂര്‍ത്തിയാകും. കൂടുതല്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ കപ്പലില്‍ നിന്നു മടങ്ങുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയാണു കപ്പലില്‍ പരിശോധന ആരംഭിച്ചത്. കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, ഫൊറന്‍സിക്- വിരലടയാള വിദഗ്ധര്‍ എന്നിവര്‍ക്കൊപ്പം ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക്, ഫൊറന്‍സിക് വിദഗ്ധരായ മേജര്‍ ഫ്ളോബസ് ലൂക്ക, ഫ്രാറ്റിനി പോളോ എന്നിവരും കപ്പലിലുണ്ട്.

Rate This News :
Latest News