വിസിക്കെതിരേ നടപടിക്കു ശുപാര്‍ശ
Published : Saturday,
February 25,
2012
തിരുവനന്തപുരം
ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. മധുസുദനക്കുറുപ്പിനെതിരേ നടപടിക്കു ശുപാര്‍ശ. കുസാറ്റ് ഫിഷറീസ് വിഭാഗം ഡയറക്റ്ററായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണിത്. ധനകാര്യ അന്വേഷണ വിഭാഗമാണു നടപടിക്കു ശുപാര്‍ശ ചെയ്തത്. ഇദ്ദേഹം സര്‍ക്കാര്‍ ഉത്തരവുകളും സിന്‍ഡിക്കെറ്റ് തീരുമാനങ്ങളും പാലിച്ചില്ല. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി പലിശ സഹിതം 1.29 കോടി രൂപ തിരിച്ചു പിടിക്കണം. അനധികൃതമായി ഇദ്ദേഹം വിമാന യാത്രകള്‍ നടത്തിയതായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ വിസിക്കെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വിഭാഗം ശുപാര്‍ശ ചെയ്യുന്നു.
Close...
Maximum Character Allowed -
4000