മാറാട്: പരോള്‍ അനുവദിക്കണം
Published : Saturday,
February 25,
2012
കണ്ണൂര്‍
മാറാട് കേസിലെ പ്രതികള്‍ക്കു പരോള്‍ അനുവദിക്കണമെന്നു ജയില്‍ ഉപദേശക സമിതി. പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായ സാഹചര്യത്തിലാണ് ഇതുവരെ പരോള്‍ അനുവദിക്കാതിരുന്നത്. രണ്ടര വര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയാണ്. പ്രൊബേഷണറി ഓഫിസര്‍മാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരായ സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ നിരവധി പേരുടെ പരോള്‍ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. ഇവര്‍ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
എഴംഗ ജയില്‍ ഉപദേശ സമിതിയാണ് ഇപ്പോള്‍ പരോള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍ ജയിലുകളില്‍ കഴിയുന്ന 104 പേര്‍ക്ക് എത്രയും വേഗം പരോള്‍ അനുവദിക്കണമെന്നു സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കും. ജയില്‍ ഉപദേശക സമിതിയുടെ അവസാന യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
Close...
Maximum Character Allowed -
4000