Thursday, May 24, 2012   1:01 AM IST
Vaartha BlogRSS
Loading
തൃശൂരില്‍ അങ്ങിങ്ങ് അക്രമം
Published : Saturday, February 25, 2012
|
  
Text Size
തൃശൂര്‍

പാലിയേക്കരയിലെ ടോള്‍പ്ലാസയിലേക്കു മാര്‍ച്ച് നടത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം.

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനങ്ങളെ കൂടുതല്‍ വലച്ചു. അങ്ങിങ്ങ് അക്രമങ്ങളും അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ ചുരുക്കം ഹോട്ടലുകളും കടകളും തുറന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഹര്‍ത്താലിന്‍റെ ഭാഗമായി നഗരത്തില്‍ നടന്ന പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ മണ്ഡലം പ്രസിഡന്‍റ് ഷാജന്‍ ദേവസ്വംപറമ്പില്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ.സുരേന്ദ്രന്‍, അഡ്വ.രവികുമാര്‍ ഉപ്പത്ത്, ജില്ല വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, എം.പി.രാജന്‍, എം.ജി.പുഷ്പാംഗദന്‍, പി.ജി.ജയന്‍, ശ്രീജി അയ്യന്തോള്‍, രഘുനാഥ് .സി.മേനോന്‍, സജിത് നായര്‍, ശശി ചെറുവാറ, സജീവന്‍ വിയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം നടുവിലാലില്‍ സമാപിച്ചു.

വടക്കാഞ്ചേരി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ആറു ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വടക്കാഞ്ചേരി ടൗണില്‍ നടന്ന പ്രകടനം ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് എസ്.രാജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് മേലെമ്പാട്ട് അധ്യക്ഷനായിരുന്നു. എം.കൃഷ്ണകുമാര്‍, എ.എം.വിപിന്‍, പ്രദീപ് അയ്യത്ത് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മേഖലയില്‍ എല്‍ഐസി ഓഫിസ് ഹര്‍ത്താലാനുകൂലികള്‍ അടപ്പിച്ചു. തുറന്നു പ്രവര്‍ത്തിപ്പിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു.

Rate This News :
Latest News