കമ്മിഷന് LDF പരാതി നല്‍കി
Published : Sunday,
February 26,
2012
പിറവം
പെരുമാറ്റച്ചട്ട ലംഘനം നടത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്‍റെ സ്ഥാനാര്‍ഥിത്വം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍ നളിനി നെറ്റോയ്ക്കു പരാതി നല്‍കി.
അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്നും ടി.എം. ജേക്കബിന്‍റെ വകുപ്പുകള്‍ തന്നെ നല്‍കുമെന്നും ആര്യാടന്‍ മുഹമ്മദ് നടത്തിയ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പിറവം മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.എസ്. മോഹനന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 23നു നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ആര്യാടന്‍ മുഹമ്മദ് പ്രസ്താവന നടത്തിയത്.
ദൃശ്യ മാധ്യമങ്ങളും പത്രങ്ങളും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ അനൂപ് ജേക്കബിനെ അയോഗ്യനാക്കി നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാലംഘനവും തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധവുമായതിനാല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Close...
Maximum Character Allowed -
4000