വാഗമണ്‍ റോഡിന് 19 കോടി
Published : Sunday,
February 26,
2012
ഈരാറ്റുപേട്ട
വാഗമണില്‍ വാദ്യസംഘത്തിന്‍റെ വാന്‍ അപകടത്തില്‍പ്പെട്ട ഒറ്റയീട്ടിവളവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ 19.31 കോടി രൂപയുടെ പദ്ധതി. മേഖലയിലെ 18 വളവുകളില്‍ ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറപ്പുള്ള വേലി നിര്‍മിക്കാനാണ് 14.31 കോടി രൂപ. തള്ളി നില്‍ക്കുന്ന പാറകള്‍ പൊട്ടിച്ചുനീക്കി റോഡിനു വീതി കൂട്ടാന്‍ 3.5 കോടി രൂപ.
മൂന്നു വളവുകളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 1.35 കോടി രൂപ. ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപയും നീക്കിവയ്ക്കും.
അപടകമുണ്ടായ ഒറ്റയീട്ടി കൊടുംവളവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡും സന്ദര്‍ശിച്ച പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.ഡി. തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്.
Close...
Maximum Character Allowed -
4000