നിബന്ധനകള്‍ ലഘൂകരിക്കും
Published : Sunday,
February 26,
2012
ആലപ്പുഴ
പ്രധാനമന്ത്രി സഡക് യോജന ഉള്‍പ്പെടെ കേന്ദ്ര പദ്ധതികളുടെ നിബന്ധനകള്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുംവിധം പരിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്നു കേന്ദ്രമന്ത്രി ജയറാം രമേശ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സംഗമം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം പ്രധാനമന്ത്രി ധനമന്ത്രാലയം, കേന്ദ്ര ആസൂത്രണ കമ്മിഷന്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തു. അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.
ബിഹാര്‍, യുപി, ഛത്തീസ്ഗഡ് തുടങ്ങിയ പിന്നാക്ക സംസ്ഥാനങ്ങളെ മുന്നില്‍ക്കണ്ട് പലപ്പോഴും ഇത്തരം പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നത്. അതുകൊണ്ട് താരതമ്യേന മുന്നില്‍ നില്‍ക്കുന്ന കേരളം, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍പിരി പോലെയുള്ള ജോലികള്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്‍റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ സാധ്യത അന്വേഷിക്കാന്‍ ഒരു വിദഗ്ധ സമിതിയെ ഉടന്‍ കേരളത്തിലേക്കയക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
Close...
Maximum Character Allowed -
4000