ഉറച്ചു നില്‍ക്കുന്നു
Published : Sunday,
February 26,
2012
കണ്ണൂര്‍
പട്ടുവം അരിയില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
മരിച്ച ലീഗ് പ്രവര്‍ത്തകന്‍ അക്രമസംഭവങ്ങളില്‍ പങ്കാളിയാണെന്നും ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട ആളാണെന്നും മരണം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് പ്രവര്‍ത്തകന്‍റെ ഉമ്മയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ജയരാജന്‍.
ജില്ലയില്‍ സമാധാന യോഗത്തിനു ശേഷവും ലീഗ് തീവ്രവാദികളുടെ ഭാഗത്തുനിന്നും അക്രമങ്ങള്‍ തുടരുകയാണ്. അടുത്ത സമാധാന യോഗത്തിനു മുന്‍പ് ജില്ലയിലെത്തുന്ന മന്ത്രിമാര്‍ ലീഗുകാര്‍ അക്രമം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000