നിരീക്ഷണത്തിന് പ്രത്യേക സമിതി
Published : Sunday,
February 26,
2012
കൊച്ചി
പിറവം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതിനും സംപ്രേഷണം നടത്തുന്നതും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇലക്ഷന്‍ കമ്മിഷന്‍റെ നിര്‍ദേശപ്രകാരം മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കലക്റ്റര്‍ പി.ഐ. ഷെയ്ക് പരീത് അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ക്കു പ്രത്യേക പരിഗണന ലഭിക്കും വിധം അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ വാര്‍ത്തകളോ പരസ്യങ്ങളോ വരുന്നതു പെയ്ഡ് ന്യൂസായി കണക്കാക്കപ്പെടും. ഈ വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ മാനദണ്ഡങ്ങളനുസരിച്ചാണു പ്രത്യേക സമിതി തീരുമാനം കൈക്കൊള്ളുക. വാര്‍ത്തയോ പരസ്യമോ പെയ്ഡ് ന്യൂസാണെന്നു കണ്ടെത്തിയാല്‍ അതിനു വരുന്ന തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
കമ്മിറ്റിയുടെ ചുമതല അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഇ.കെ. സുജാതയ്ക്കാണ്. പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയുടെയും ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ഡിഎവിപി ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസറും കമ്മിറ്റിയില്‍ അംഗങ്ങളാണ്.
ദിനപത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ ടി.വി. ശൃഖല എന്നിവയിലെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും പരസ്യങ്ങളും പരിശോധിച്ചു സമിതി ജില്ലാ കലക്റ്റര്‍ക്കും നിരീക്ഷകര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. എസ്എംഎസ് സന്ദേശങ്ങളുടെ വിനിമയവും സമിതി പരിശോധിക്കും.
പെയ്ഡ് ന്യൂസ് ശ്രദ്ധയില്‍ പെട്ടാല്‍ ഭരണാധികാരി ചെലവ് നിരീക്ഷകരുടെ അനുമതിയോടെ അവ പരസ്യമായി പരിഗണിച്ചു തുക സ്ഥാനാര്‍ഥിയുടെ ചെലവ് പട്ടികയില്‍ പെടുത്തും.
Close...
Maximum Character Allowed -
4000