ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചു
Published : Sunday,
February 26,
2012
കൊച്ചി
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതികള്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ രൂപം നല്‍കിയതായി ജില്ലാ കലക്റ്റര്‍ പി.ഐ. ഷെയ്ക് പരീത് അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പോളിങ്ങിനു സജ്ജമാക്കുന്നതിന്‍റെ ചുമതല ഹുസൂര്‍ ശിരസ്തദാര്‍ കെ. രാജഗോപാലിനാണ്. ചെലവു നിരീക്ഷണ ഓഫിസറായി ലോക്കല്‍ ഫണ്ട് സീനിയര്‍ ഡെപൂട്ടി ഡയറക്റ്റര്‍ മുഹമ്മദ് റാഫിയെ നിയമിച്ചു.
സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ട് പി.എ. തോമസാണ് അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സെര്‍വര്‍. വിഡിയൊ സര്‍വെയ്ലന്‍സ് ടീമിന് ആദായനികുതി വകുപ്പിലെ സീനിയര്‍ ടാക്സ് അസിസ്റ്റന്‍റ് കെ.എസ്. വേണുകുമാര്‍, ഇന്‍കം ടാക്സ് ഇന്‍സ്പെക്റ്റര്‍ സതീഷ് കുമാര്‍, ടാക്സ് അസിസ്റ്റന്‍റ് കെ.എസ്. വേണുകുമാര്‍, ഇന്‍കം ടാക്സ് ഇന്‍സ്പെക്റ്റര്‍ സതീഷ് കുമാര്‍ എന്നിവരാണു നേതൃത്വം നല്‍കുന്നത്. സീനിയര്‍ ടാക്സ് അസിസ്റ്റന്‍റ് കെ.കെ. ദിനേശ്, ഇന്‍കം ടാക്സ് ഇന്‍സ്പെക്റ്റര്‍ കെ. വിശ്വനാഥ പണിക്കര്‍, ലാജ് പി. ജേക്കബ് എന്നിവരാണു വിഡീയോ വ്യൂവിങ് ടീമിനു മേല്‍നോട്ടം വഹിക്കുന്നത്.
അസിസ്റ്റന്‍റ് കലക്റ്റര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്‍റെ മേല്‍നോട്ടത്തിലാണു പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനുള്ള സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎസ്പി കെ.വി. വിജയന്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. രാജഗോപാല്‍, ഷിബു പോള്‍, പി.കെ. ലിസ്മോന്‍, കെ.എ. ഷിഹാബുദ്ദീന്‍ എന്നിവര്‍ സ്ക്വാഡുകള്‍ക്കു നേതൃത്വം നല്‍കും.
പെയ്ഡ് വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതല അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഇ.കെ. സുജാതയ്ക്കാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടേയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റേയും ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ഡിഎവിപി ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസറും കമ്മിറ്റി അംഗങ്ങളാണ്.
സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമിനു സ്പെഷ്യല്‍ തഹസില്‍ദാര്‍ പ്രസന്നനും ഫ്ളയിങ് സ്ക്വാഡ് ടീമിനു സ്പെഷ്യല്‍ തഹസില്‍ദാര്‍ എം.പി. ജോസും മേല്‍നോട്ടംവഹിക്കുന്നു. പോളിങ് ഓഫിസര്‍മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നോഡല്‍ ഓഫിസറായി ജില്ലാ മെഡിക്കല്‍ ഓഫിസറെയും നിയമിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000