പത്രികയില്ലാതെ നാലാം ദിനം
Published : Sunday,
February 26,
2012
കൊച്ചി
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു നാലു ദിവസമായിട്ടും പത്രിക സമര്‍പ്പിച്ചതു രണ്ടു പേര്‍ മാത്രം. ഇന്നലെയും ആരും പത്രിക സമര്‍പ്പിക്കാനെത്തിയില്ല. ബിജെപി സ്ഥാനാര്‍ഥി അഡ്വ.കെ.ആര്‍. രാജഗോപാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥി പത്മരാജന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ പത്രിക നല്‍കിയത്.
റിട്ടേണിങ് ഓഫിസര്‍ സര്‍വെ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഇ.ആര്‍. ശോഭന, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ പാമ്പാക്കുട ബിഡിഒ എം. അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ മുന്‍പാകെയാണു സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കേണ്ടത്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള ഹിയറിങ് ഇന്നലെ പൂര്‍ത്തിയായി. അന്തിമ വോട്ടര്‍ പട്ടിക 29നു പ്രസിദ്ധീകരിക്കും.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്റ്റര്‍ എസ്. ഷാനവാസ് അടക്കമുള്ള തെരഞ്ഞെടുപ്പു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ ഹിയറിങ്ങിനു മേല്‍നോട്ടം വഹിക്കാന്‍ ഇന്നലെ മൂവാറ്റുപുഴയിലെത്തിയിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച ചെലവു നിരീക്ഷകന്‍ കെ. വീരഭദ്ര റെഡ്ഡി പിറവത്തെത്തി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി നിര്‍ദേശങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പു ചെലവ്, പെരുമാറ്റച്ചട്ട ലംഘനം എന്നിവ നിരീക്ഷിക്കുന്നതിനുള്ള സ്ക്വാഡുകളും വിഡിയൊ സ്ക്വാഡുകളും ഫ്ളയിങ് സ്ക്വാഡുകളും മണ്ഡലത്തില്‍ സജീവമാണ്. പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ നാളെ മൂവാറ്റുപുഴയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരും.
അസിസ്റ്റന്‍റ് കലക്റ്റര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദിനാണു പെരുമാറ്റച്ചട്ടം സംബന്ധിച്ച ചുമതല നല്‍കിയിരിക്കുന്നത്.
Close...
Maximum Character Allowed -
4000