Thursday, May 24, 2012   1:09 AM IST
Vaartha BlogRSS
Loading
ലംഘനത്തിനു നടപടി വേണം
Published : Sunday, February 26, 2012
|
  
Text Size
തിരുവനന്തപുരം

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്നു വോട്ടര്‍മാര്‍ക്കുള്ള വാഗ്ദാനമെന്ന നിലയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ഈ പ്രഖ്യാപനം ആവര്‍ത്തിക്കുകയുണ്ടായി.

ഒരു മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണമെന്നു പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കു മാത്രമാണെന്നിരിക്കെ ഒരു മന്ത്രിയും കെപിസിസി പ്രസിഡന്‍റും ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയതിന്‍റെ അടിസ്ഥാനമെന്തെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം.

യുപി തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുമെന്നു കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രസ്താവന ചട്ടലംഘനമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിഗണിച്ചിരുന്നു. ഒടുവില്‍ മാപ്പുപറഞ്ഞു രക്ഷപെടുകയാണു കേന്ദ്രമന്ത്രി ചെയ്തത്. അതിനു സമാനമായ കാര്യമാണു പിറവത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ചെയ്തിട്ടുള്ളത്- ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.
Rate This News :
Latest News