Thursday, May 24, 2012   1:11 AM IST
Vaartha BlogRSS
Loading
വീടുകളില്‍ സോളാര്‍ പാനല്‍
Published : Sunday, February 26, 2012
|
  
Text Size
നിലമ്പൂര്‍

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് പത്തു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പതിനായിരം വീടുകളില്‍ അനര്‍ട്ടിന്‍റെ സഹായത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഒരു കോടി വാട്സ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാനാണു ലക്ഷ്യമെന്നും മന്ത്രി. അനര്‍ട്ടിന്‍റെ കീഴില്‍ പട്ടികവര്‍ഗ യുവതീ- യുവാക്കള്‍ക്കുള്ള സംസ്ഥാനതല റസിഡന്‍ഷ്യല്‍ തൊഴില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീടുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് കെഎസ്ഇബിയുടെ ഗ്രൗണ്ടിലേക്ക് വൈദ്യുതി നല്‍കും. ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ വരുമാനവും ലഭിക്കും. ഒന്നര ലക്ഷം വിലവരുന്ന സോളാര്‍ പാനലുകളാണ് ഓരോ വീടുകളിലും സ്ഥാപിക്കുക. ചെലവിന്‍റെ മൂന്നില്‍ രണ്ടുഭാഗം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. നിര്‍ധന കുടുംബങ്ങള്‍ക്കു നബാര്‍ഡില്‍ നിന്നു വായ്പയും അനുവദിക്കും.

2020-21 ആകുമ്പോഴേക്കും സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. 6000 മെഗാവാട്ട് വൈദ്യുതി വരെ ആവശ്യമായി വരും.

സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തിനു പുറമേ ബയോ ഗ്യാസ് സംവിധാനവും ഒരുക്കും.

വീടുകള്‍ക്കാവശ്യമായ ഉപയോഗത്തിന് ഇന്ധനം ഉത്പാദിപ്പിക്കുകയാണ് ബയോ ഗ്യാസ് പ്ലാന്‍റ്കൊണ്ട് ലക്ഷ്യമാക്കുന്നത്.

18,000 രൂപ ചെലവു വരുന്ന ബയോ ഗ്യാസ് പ്ലാന്‍റുകള്‍ക്ക് 6000 രൂപ വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും.

Rate This News :
Latest News