Thursday, May 23, 2013   8:16 PM IST
Vaartha BlogRSS
Loading
എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ "സീറോ ലാന്‍ഡ് ലെസ്' പദ്ധതി
Published : Monday, July 23, 2012
|
  
Text Size
ഇടുക്കി

കേരളത്തില്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുന്നതിന് സര്‍ക്കാര്‍ "സീറോ ലാന്‍ഡ്ലെസ് 'പദ്ധതി നടപ്പാക്കുമെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി.

നെടുങ്കണ്ടത്ത് ഇടുക്കി ജില്ലയുടെ പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തോടെ വില്ലെജ് ഓഫിസുകളില്‍ ഭൂമിയില്ലാത്തവരെ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 15 ന് ഇതിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും. ഭൂരഹിതരായ ഒരു കുടുംബവും കേരളത്തിലുണ്ടാവരുതെന്നാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗത്തില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ പട്ടയം നല്‍കിയ റവന്യൂ മന്ത്രിയെയും ജില്ലാ കലക്റ്ററെയും ജില്ലാ ഭരണ കൂടത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. പട്ടയ നടപടികള്‍ വേഗത്തിലാക്കുകയെന്നതു സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. 3457 പട്ടയങ്ങളും വനാവകാശ രേഖയും 15 ക്രയസര്‍ട്ടിഫിക്കെറ്റുകളും മേളയില്‍ വിതരണം ചെയ്തു. അയ്യായിരത്തോളം പട്ടയങ്ങള്‍ പൂര്‍ത്തിയായതില്‍ ബാക്കിയുള്ളവ അപേക്ഷകരുടെ ഫോട്ടൊ പതിക്കുന്ന മുറയ്ക്ക് നല്‍കും.
Rate This News :
Latest News