Tuesday, May 21, 2013 6:47 AM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Kerala News
തദ്ദേശ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ
Published :
Friday,
September 21,
2012
|
|
Blog
|
Rate the Story
Text Size
Other Stories
Close...
തിരുവനന്തപുരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ നിലവില്‍ വന്നു. തദ്ദേശസ്വയം ഭരണവകുപ്പിന്‍റെ ആധുനികവത്കരണത്തിന്‍റെ ഭാഗമായാണ് പുതിയ കാല്‍വയ്പ്പ്. വകുപ്പിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് ബിഎസ്എന്‍എല്ലിന്‍റെ സഹായത്തോടെ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് അധിഷ്ഠിതമായ ബ്രോഡ്ബാന്‍ഡ് (ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ)ക്ക് രൂപം നല്‍കിയത്.
എത്ര കൂടിയ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൈമാറ്റം ചെയ്യാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. ഡിജിറ്റല്‍ ഹൈവേ നിലവില്‍ വന്നതോടെ സാമൂഹ്യ പെന്‍ഷനുകള്‍, വിവിധ ടാക്സുകള്‍, ലൈസന്‍സുകള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ് തുടങ്ങിയവയ്ക്കുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ പൂര്‍ണമായും വെബ് അധിഷ്ഠിതമാക്കാന്‍ കഴിയും.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശൃംഖല സ്ഥാപിതമാകുന്നതെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സംവിധാനത്തിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം, അംഗീകാരം, നിര്‍വഹണം, പുരോഗതി രേഖപ്പെടുത്തല്‍ തുടങ്ങിയ മുഴുവന്‍ പ്രക്രിയകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായാണ് ഈ വര്‍ഷം മുതല്‍ നടത്തുക.
www.plan.lsgkerala.gov.in
എന്ന വെബ്സൈറ്റിലൂടെയാണ് ഇത് സാധ്യമാകുന്നത്. സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണോ തദ്ദേശ സ്ഥാപനങ്ങള്‍ പ്രൊജക്റ്റുകള്‍ തയാറാക്കിയിട്ടുള്ളതെന്ന് സൂക്ഷമമായി പരിശോധിക്കുന്നതിനും പദ്ധതി രൂപീകരണ നടപടികള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയുള്ള സൂക്ഷ്മ പരിശോധന സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് പുതുക്കിയ പ്രൊജക്റ്റ് ഫോറങ്ങളുടെ അടിസ്ഥാനത്തില്‍ വെബ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനു സാധിക്കും.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ആറ് മോട്ടോര്‍ സൈക്കിളുകളുമായി ഡിസ്കവര്
മോട്ടോര്‍ സൈക്കിളുകളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഡിസ്കവറിന്റെ ചുവടുപിടിച്ചു എക്സിക്യുട്ടിവ് കമ്....
പാനസോണിക് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് രംഗപ്രവേശം ചെയ്തുകൊണ്ട് പ്രമുഖ ഇലക്ട്രോണിക് നിര്‍മാണ കമ്പ....
ഓസോണ്‍ പാളിയെ രക്ഷിക്കാന്‍...
ഭൂമിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ ഓസോണ്‍ പാളി വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രാണവായുവായ ഓക്സി....
കോസ്റ്റ് അക്കൗണ്ടന്റ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് കോസ്റ്റ് അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷനറി....
എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. ഒരു വര്‍ഷം മുതല്‍ രണ്ട് വര്....
മഞ്ഞില്‍പ്പതിഞ്ഞ കാല്‍പ്പാടുകള്‍..
വൈകിട്ട് മൂന്നു മണി കഴിഞ്ഞിരിക്കുന്നു. രുചികരമായ ഭക്ഷണത്തിനു ശേഷം അദ്ദേഹമൊരു സിഗാറിനു തീ കൊളുത്തി.....
ലേഡീസ് സ്പെഷ്യല്‍
ഏറെ നാളുകള്‍ക്കു മുന്‍പ് തൃശൂര്‍ വിമല കോളെജിന്റെ ക്ലാസ് മുറികളിലെ ചുമരില്‍ ചാരിയിരുന്നു കുഞ്ഞു തമാ....
Latest News
മുന്നേറ്റത്തിന് കരുത്തു പകരുന്ന പദ്ധതികളുമായി ടൂറി...
കലാശക്കളിക്ക് ആദ്യമെത്താന്‍...
ബാബുറാവു യാദവ് കസ്റ്റഡിയില്‍
സ്പോട്ട് ഫിക്സിങ്: സവാനി ഡല്‍ഹി പൊലീസുമായി ചര്‍ച...
പൊലീസ് അസോസിയേഷന് സംസ്ഥാനസമ്മേളനത്തിന് ഇന്നു കെ...
പറവൂര്‍ ഭരതനും ഓമനയ്ക്കും കരുതലിന്റെ തൂവല്സ്പര്...
വി.എം. രാധാകൃഷ്ണനു ജാമ്യം
ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊടി ഉയര്‍ന്നു
റെക്കോഡുകളുടെ കൊടുമുടിയില്‍ എവറസ്റ്റ്
പൊലീസില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം: പിണറായി
കരകൗശല കോര്‍പ്പറേഷനില്‍ അതൃപ്തി കാട്ടി വ്യവസായ വകുപ്പില്‍ അസാധാരണ ഉത്തരവ്
യൂത്ത് കോണ്‍ഗ്രസ്: ബല്‍റാം പിന്മാറി
1249 രൂപയ്ക്ക് നോക്കിയ കളര്‍ സ്ക്രീന്‍ ഫോണ്‍
ചണ്ഡിലയുടെ കിറ്റില്‍ നിന്ന് 20 ലക്ഷം പിടിച്ചു
More Stories >>
വളഞ്ഞു