കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം (സെന്‍റര്‍ ഫൊര്‍ ഇ ലേണിങ്) ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കെറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 26 വരെ അപേക്ഷ സ്വീകരിക്കും.
ജൈവകൃഷി, സസ്യപ്രജനനവും നഴ്സറി പരിപാലനവും, പഴം - പച്ചക്കറി സംസ്കരണവും വിപണനവും എന്നീ കോഴ്സുകളിലാണു പഠനസൗകര്യം. ആറു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ഒരേ സമയം ഒരു കോഴ്സ് മാത്രമേ ചെയ്യാനാകൂ. 3000 രൂപയാണ് കോഴ്സ് ഫീസ്.
താത്പര്യമുള്ളവര്‍ പ്രൊഫസര്‍ & പിഐ, സെന്‍റര്‍ ഫൊര്‍ ഇ ലേണിങ് എന്ന പേരില്‍ എസ്ബിടി അഗ്രി. യൂനിവേഴ്സിറ്റി ബ്രാഞ്ചില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷാഫീസ് ഇനത്തില്‍ നല്‍കണം.
www.celkau.edu എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷയോടൊപ്പം പ്രീ ഡിഗ്രി/പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റിന്‍റെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അയയ്ക്കണം.
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ആദ്യം ലഭിക്കുന്ന അപേക്ഷകര്‍ക്കു മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പു ലഭിക്കും.
അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്റ്റര്‍, സെന്‍റര്‍ ഫൊര്‍ ഇ ലേണിങ്, ഐടിബിടി കോംപ്ലക്സ്, കെഎയു- പി.ഒ., വെള്ളാനിക്കര, തൃശൂര്‍- 680 656.
തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിക്കുക.