സഹകരണ ദേദഗതി ബില്‍: പ്രതിപക്ഷം ചര്‍ച്ച ബഹിഷ്കരിച്ചു
Published : Tuesday,
February 12,
2013
തിരുവനന്തപുരം
2013ലെ കേരള സഹകരണ സംഘം (ഭേദഗതി) ബില്ലിന്‍റെ ചര്‍ ച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അവതരിപ്പിച്ച ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പാര്‍ലമെന്‍റ് അംഗീകരിച്ച 97ാം ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നു സംസ്ഥാ നം സഹകരണ നിയമത്തിന്‍റെ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ബില്‍ അവതരിപ്പിച്ചത്. സഹകരണ പ്രസ്ഥാനങ്ങളുടെ കഴുത്തു ഞെരിക്കുന്ന നിയമ നിര്‍മാണ നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബില്ലിലെ പല വ്യവസ്ഥകളും അവ്യക്തവും അപ്രായോഗികവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആറുമാസത്തിലൊരിക്കല്‍ പൊതുയോഗം ചേരണമെന്നാ ണ് ഒരു വ്യവസ്ഥ. ഇത് അപ്രായോഗികമാണ്. നിലവില്‍ വാര്‍ഷിക പൊതുയോഗമാണ് ചേരുന്നത്. ബില്‍ നിയമമായാല്‍ എല്ലാ സംഘങ്ങളും പലവക സംഘങ്ങളായി മാറും. ഇതുമൂലം ആദായനികുതി അടക്കം സംഘങ്ങള്‍ അടയ്ക്കേണ്ടി വരും- പ്രതിപ ക്ഷം ആരോപിച്ചു.
Close...
Maximum Character Allowed -
4000