Friday, April 25, 2014   1:36 PM IST
Vaartha BlogRSS
Loading
കാര്‍ഷിക മേഖലയ്ക്ക് 1,494 കോടിയുടെ വകയിരുത്തല്‍
Published : Friday, March 15, 2013
|
  
Text Size
തിരുവനന്തപുരം

കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംയോജിത ഭക്ഷ്യവിള ഉത്പാദനം, നാളികേര വികസനം, കാര്‍ഷിക വ്യാപനം ശക്തിപ്പെടുത്തല്‍, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രത്യേക കന്നുകാലി പ്രജനന പരിപാടി, ഉള്‍നാടന്‍ മത്സ്യ ഉത്പാദനം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. 1,494 കോടി രൂപ വകയിരുത്തി. മുന്‍ വര്‍ഷത്തേക്കാന്‍ 16 ശതമാനമാണു വര്‍ധന.

പച്ചക്കറി, പൂക്കള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കു ടെക്നോളജി സെന്‍റര്‍. നെതര്‍ലന്‍ഡ് സര്‍ക്കാരിന്‍റെ സഹായത്തോടെയാണിത്. നിറവ് പദ്ധതി 30 നിയോജക മണ്ഡലങ്ങളില്‍ കൂടി വ്യാപിപ്പിക്കും. പച്ചക്കറി കൃഷി വികസനത്തിന് 62 കോടി രൂപ. 1000 ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. പഞ്ചായത്ത് തലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ബ്ലോക്ക് തല കേന്ദ്രങ്ങള്‍ ശേഖരിച്ചു ലേലം ചെയ്യും.

ഹൈടെക്ക് ഫാമിങ് പദ്ധതി നഗരസഭ, കോര്‍പ്പറേഷന്‍ പ്രദേശത്തേക്കു വ്യാപിപ്പിക്കും. ഇതിനായി 12 കോടി രൂപ. നാളികേര വികസനത്തിനായി ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കും. നാളികേര വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടെ തെങ്ങുകള്‍ റീപ്ലാന്‍റ് ചെയ്യുന്നതു സംസ്ഥാനത്തു വ്യാപിപ്പിക്കും.

കൃഷി ഭവന്‍ വഴി പച്ചത്തേങ്ങ സംഭരണം ആരംഭിക്കും. നാളികേര വികസനത്തിന് 50 കോടി രൂപ വകയിരുത്തി.
Rate This News :
Latest News