Sunday, April 20, 2014   3:52 AM IST
Vaartha BlogRSS
Loading
സിപിഎമ്മിലേക്കു പോകാന്‍ ശ്രമിക്കുന്നില്ല: ഗൗരിയമ്മ
Published : Tuesday, March 26, 2013
|
  
Text Size

ആലപ്പുഴ

സിപിഎമ്മിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം മാധ്യമ സൃഷ്ടി മാത്രമാണെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ. സിപിഎം നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപീകരിച്ച പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മ സിപിഎം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിനൊപ്പം നില്‍ക്കുമെന്നും മനുഷ്യത്വമില്ലാത്ത രാഷ്ട്രീയത്തിന് ആയുസില്ലെന്നും അവര്‍. ടെക്നോ പാര്‍ക്കിന് സമീപം തന്‍റെ പേരിലുള്ള ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന അനാഥമന്ദിരം ഏറ്റെടുക്കാന്‍ സിപിഎം തയാറായാല്‍ വിട്ടുനല്‍കാമെന്ന് ഗൗരിയമ്മ പറഞ്ഞു.

ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, ജില്ലാ കമ്മറ്റിയംഗം പി.പി.ചിത്തരഞ്ജന്‍, സംവിധായകന്‍ ഫാസില്‍, ഗായിക വൈക്കം വിജയലക്ഷ്മി, ഡോ. പത്മകുമാര്‍ എന്നിവര്‍ പങ്കെടു ത്തു.

Rate This News :
Latest News