Saturday, April 19, 2014   2:30 AM IST
Vaartha BlogRSS
Loading
നിദാഖത്ത് പ്രശ്നം പഠിക്കാന്‍ ഉന്നതതല സമിതി
Published : Monday, April 29, 2013
|
  
Text Size
റിയാദ്

സൗദി അറേബ്യയില്‍ നിദാഖാത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ സംയുക്ത ഉന്നതതല സമിതി രൂപീകരിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സമിതിയില്‍ അംഗങ്ങളാകും. ഇന്ത്യന്‍ മന്ത്രിതല സംഘത്തിന്‍റെ സന്ദര്‍ശനത്തിലാണു തീരുമാനം.

സൗദി തൊഴില്‍ സഹമന്ത്രി അഹമ്മദ് റഹ്മൈദാന്‍, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സിബി ജോര്‍

ജ് എന്നിവരാണു സമിതിയംഗങ്ങള്‍. സമിതിയുടെ ആദ്യ യോഗം ബുധനാഴ്ച ചേരും.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണു സൗദി സന്ദര്‍ശിച്ചത്. സൗദി തൊഴില്‍മന്ത്രി ആദില്‍ ഫക്കി, വിദേശകാര്യ മന്ത്രി സൗദല്‍ ഫൈസല്‍ രാജകുമാരന്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. നിദാഖാത്ത് നടപ്പാക്കുന്നതില്‍ സാവകാശം ചോദിച്ചെങ്കിലും ഇക്കാര്യത്തില്‍ സംഘത്തിന് ഉറപ്പു ലഭിച്ചില്ല. പൊതുമാപ്പ്, ഹുറൂബ്, ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍, ശിക്ഷാ കാലാവധി കഴിഞ്ഞവരുടെ ജയില്‍ മോചനം തുടങ്ങിയ പ്രധാന പ്രശ്നങ്ങളും ചര്‍ച്ചയ്ക്കെടുത്തില്ല.
Rate This News :
Latest News