Saturday, April 19, 2014   7:56 AM IST
Vaartha BlogRSS
Loading
രാജ്യദ്രോഹക്കുറ്റത്തിന് മുഷറഫ് വിചാരണ നേരിടേണ്ടി വരും
Published : Saturday, June 22, 2013
|
  
Text Size
ഇസ്ലാമാബാദ്

പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏകാധിപതി രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്‍റും ഏകാധിപതിയുമായ പര്‍വേസ് മുഷറഫാണ് നിയമക്കുരുക്കില്‍ വലയുന്നത്. മുഷറഫിനെ വിചാരണ ചെയ്യണമെന്ന സുപ്രീം കോടതി തീരുമാനത്തോട് നവാസ് ഷെരീഫ് സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്.

69കാരനായ മുഷറഫിനെ സംരക്ഷിക്കില്ലെന്നും നിയമപരവും ഭരണഘടനാപരവുമായ വിചാരണ അദ്ദേഹം നേരിടേണ്ടിവരുമെന്നും സര്‍ക്കാരിലെ ഒരു പ്രമുഖ മന്ത്രി വ്യക്തമാക്കി.

ഇസ്ലാമാബാദിനു പുറത്തുള്ള സ്വന്തം ഫാം ഹൗസില്‍ തടവില്‍ കഴിയുകയാണ് മുഷറഫ് ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ 2007ലെ കൊലപാതകം, ബലൂച് നാഷണലിസ്റ്റ് നേതാവായിരുന്ന അക്ബര്‍ ബക്തിയെ സൈനിക ഓപ്പറേഷനിലൂടെ വധിച്ച കേസ്, 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയതിനെതിരായ കേസ് എന്നിവ മുഷറഫിനെതിരേയുണ്ട്.

എന്നാല്‍, രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള മുഷറഫിനെതിരായ സര്‍ക്കാര്‍ നീക്കത്തെ സൈന്യം എതിര്‍ക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. മുന്‍ സൈനിക മേധാവി പരസ്യമായി അപമാനിക്കപ്പെടുന്നത് പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള സൈന്യം കൈയുംകെട്ടി നോക്കി നില്‍ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Rate This News :
Latest News