Saturday, April 19, 2014   10:49 PM IST
Vaartha BlogRSS
Loading
മലാലയുടെ പുസ്തകം വില്‍ക്കരുതെന്ന് താലിബാന്‍
Published : Saturday, October 12, 2013
|
  
Text Size
ഇസ്ലാമാബാദ്

മലാല യൂസുഫ്സായിയുടെ പുസ്തകം ഞാന്‍ മലാല വില്‍ക്കുന്നവര്‍ക്കെതിരേ ആക്രമണമുണ്ടാകുമെന്ന് തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍. അവസരം കിട്ടിയാല്‍ മലാലയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഭീകരര്‍, മലാല വലിയ ധീരതയൊന്നും കാട്ടിയിട്ടില്ലെന്നും ഇസ്ലാം മതത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലാണ് ബാലിക അംഗീകരിക്കപ്പെടുന്നതെന്നും പറഞ്ഞു. ഇസ്ലാമിന്‍റെ ശത്രുക്കളില്‍നിന്ന് മലാലയ്ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചേക്കുമെന്ന് തങ്ങള്‍ക്കറിയാമെന്ന് താലിബാന്‍ വക്താവ് ഷഹീദുള്ള ഷഹീദ്.

ലാല്‍ മസ്ജിദ് സംഭവത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ അംഗീകരിക്കാത്തവരാണ് മലാലയെ ആഘോഷിക്കുന്നതെന്നും താലിബാന്‍.
Rate This News :
Latest News