പ്രത്യേക ലേഖകന്‍
ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കു നേരേചൊവ്വേ, നിവര്‍ന്നുനട ക്കാനോ നിവര്‍ന്നുനില്‍ക്കാനോ നിവര്‍ന്നിരിക്കാനോ അറിയില്ലെന്നു ബഹുമാന്യനായ ഒരു മുതിര്‍ന്ന മനുഷ്യന്‍ അഭിപ്രായപ്പെടുകയുണ്ടായി. കാടടച്ച് ഇങ്ങനെ പറയുന്നതു ശരിയല്ലെന്നു സമ്മതിക്കാം. എന്നാല്‍ ആ അഭിപ്രാ യം ചെറുപ്പക്കാരില്‍ നല്ല പങ്കിന്‍റെയും കാര്യത്തില്‍ ശരിയാണെന്നതു നിഷേധിക്കാനും കഴിയില്ല.
"വോക്ക് ഇറക്റ്റ് '', "സ്റ്റാന്‍ഡ് ഇറക്റ്റ് '', "സിറ്റ് ഇറക്റ്റ് '' എന്നൊക്കെ പറഞ്ഞു പരിശീലിപ്പിക്കാനും നട്ടെല്ലുവളയാത്ത തലമുറയെ വളര്‍ത്തിയെടുക്കാനും ആളില്ലാത്തതുകൊണ്ടാണോ ഇതെന്നറിയില്ല. മറ്റെന്തെങ്കിലുമാണോ കാരണമെന്നും വ്യക്തമല്ല. എന്തായാലും മനുഷ്യനെ വാനര ന്മാരിലെ ഏറ്റവും മുന്തിയ ജനുസില്‍നിന്നുപോലും വ്യത്യസ്തമാക്കുന്ന ആ ശാരീരികസവിശേഷത, നിവര്‍ന്നു നടക്കാനുള്ള കഴിവ്, ഇന്നു പലര്‍ക്കും നഷ്ടമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.
ആരോഗ്യത്തിന്‍റെയും അഭിമാനബോധത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും എല്ലാം ലക്ഷണമാണു നട്ടെല്ലു നിവര്‍ത്തിയു ള്ള നടപ്പ്. ആ
നല്ല നടപ്പ്' ഇന്ന ത്തെ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും നഷ്ടപ്പെട്ടുപോകാ ന്‍ ഒരു കാരണം, അവരുടെ മുതുകത്തു തൂങ്ങിയ വീര്‍ത്തു കനത്ത സ്കൂള്‍ ബാഗ് ആണെന്നു പറഞ്ഞാല്‍ അപ്പാടേ തള്ളിക്കളയാ ന്‍ കഴിഞ്ഞേക്കില്ല.
നിത്യേന പ്രഭാതങ്ങള്‍ നമുക്കു തരുന്ന വിഷമമുണ്ടാക്കുന്നൊരു കാഴ്ചയുണ്ട്. ബുക്കും പുസ്തക വും ടിഫിന്‍ബോക്സും വാട്ടര്‍ബോട്ടിലും കുത്തിനിറച്ച ബാഗ് മുതുകില്‍ തൂക്കി കിഴട്ടുകഴുതകളെപ്പോലെ സ്കൂളുകളിലേക്ക് ഏന്തിനീങ്ങുന്ന കുഞ്ഞുങ്ങള്‍. വൈകുന്നേരങ്ങളിലും കാണാം ഇതേ ദുരിതക്കാഴ്ച. ഒരു ദിവ സത്തെ വിദ്യയാര്‍ജനത്തിനുശേ ഷം ഭാരമേറിയ ബാഗുകളും ചുമന്നു വീട്ടിലേക്കുള്ള മടക്കം.
കുട്ടികളുടെ ഈ മഹാദുരിതവും അവര്‍ നേരിടുന്ന ഭാണ്ഡപീഡനവും ഇന്നൊരു ആഗോളപ്രതിഭാസമാണ്. ഇതെക്കുറിച്ചു മാതാപിതാക്കള്‍ക്കുള്ള ഉത്കണ്ഠയും പ്രയാസവും പോലും ആഗോളീകൃതം. അതിന്‍റെ തെളിവാണു ശ്രീലങ്ക കഴിഞ്ഞ ദിവ സം പുറത്തുവിട്ട സര്‍വെഫലം. അമിതഭാരമുള്ള സ്കൂള്‍ ബാഗുകള്‍ വിദ്യാര്‍ഥികളില്‍ നടുവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉളവാക്കുന്നെന്നും ശ്രീലങ്കയിലെ 60% കുട്ടികളും ബാഗുകള്‍ നിമി ത്തം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നുമാണു സര്‍വെ ഫ ലം.
തിരക്കുപിടിച്ച ബസുകളില്‍ സ ഞ്ചരിക്കുന്ന കുട്ടികളില്‍ ആരോ ഗ്യപ്രശ്നങ്ങള്‍ കൂടുതല്‍. കുട്ടികള്‍ക്കു ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്‍റെ ആശാസ്യമായ കണ ക്കും സര്‍വെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 24-28 കിലോഗ്രാംവരെ ശരീരഭാരമുള്ള കുട്ടികള്‍ക്കു ര ണ്ടരകിലോഗ്രാമില്‍ കൂടുതല്‍ ഭാരമില്ലാത്ത സ്കൂള്‍ ബാഗ്. 49-53 കിലോഗ്രാം ഭാരമുള്ളവര്‍ക്കു അഞ്ചുകിലോവരെ ആകാം. 44-48 കിലോഗ്രാം ഭാരക്കാര്‍ക്ക് ആകാവുന്നതു നാലര കിലോഗ്രാമുള്ള സ്കൂള്‍ബാഗ്. ഇതു ശ്രീലങ്കയി ലെ സര്‍വെക്കാരുടെ ശിപാര്‍ശ.
കുട്ടികളുടെ ബാഗ് പ്രശ്നം ശ്രീലങ്കയെ മാത്രമല്ല ജാഗരൂകമാക്കിയിട്ടുള്ളത്. സ്വിറ്റ്സര്‍ലന്‍ഡില്‍ മാതാപിതാക്കളുടെ വലിയ ആശങ്കയാണു സ്കൂള്‍ബാഗുകളുടെ അതിഭാരം. രണ്ടുവര്‍ഷം മുന്‍പു ജനീവയില്‍ വിദ്യാര്‍ഥികള്‍തന്നെ ബാഗുകളുടെ അമിതഭാരത്തിനെതിരേ പ്രതിഷേധിച്ചിരുന്നു. ചില കുട്ടികളെങ്കിലും തെറ്റിദ്ധാരണനിമിത്തം, വേണ്ടാത്ത പുസ്തകങ്ങള്‍ ചുമന്നു സ്വയം ഭാരമേറ്റു ന്നു. പതിവായി ഡിക്ഷണറി ക്ലാസില്‍ കൊണ്ടുവന്നിരുന്ന ഒരു കുട്ടിയുടെ ഉദാഹരണം ജനീവയി ലെ ഒരു സ്കൂളിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സി ലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വിഷയം അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
കുട്ടികള്‍ക്കുണ്ടാകുന്ന ദുരിതവും ആഘാതവും കുറയ്ക്കുന്നതില്‍, സ്കൂള്‍ബാഗുകള്‍ തെരഞ്ഞെടുക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്കും പങ്കുണ്ടെന്നാണ് അധികൃതരുടെ പക്ഷം. എര്‍ഗനോമിക് (ശരീരായാസം കുറയ്ക്കുന്നതും സുഖകരവും) ആയ ബാഗുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് അവര്‍ രക്ഷാകര്‍ത്താക്കളെ ഓര്‍മിപ്പിക്കുന്നു. ഒരുപരിധി വരെ ഇതു ശരിയായിരിക്കാം. എന്നാല്‍ ബാഗിനുള്ളിലെ അമിത ഭാരത്തിന് ഇതു പൂര്‍ണ പരിഹാരമാകുന്നില്ല.
കുഞ്ഞു
മഹാഭാരവാഹികളെ' അവരുടെ കഷ്ടപ്പാടില്‍നിന്നു മോചിപ്പിക്കാന്‍ കുറതീര്‍ന്ന നടപടികള്‍ ഉണ്ടായിട്ടില്ല ഇതുവരെ. തെളിവു കുഞ്ഞുങ്ങളുടെ അനുഭവംതന്നെ. ഓരോ രാജ്യത്തെയും സാഹചര്യം കുറെയൊക്കെ വ്യത്യസ്തമായിരിക്കാം. എന്നാല്‍ ജീവിതം പച്ചപിടിപ്പിക്കാന്‍ കന ത്ത കെട്ടുഭാണ്ഡങ്ങള്‍ രാവിലെ യും വൈകിട്ടും ചുമന്നു തളരുകതന്നെ എന്ന ഇന്നത്തെ ഗതികേടില്‍നിന്ന് ആഗോള കുട്ടിസമൂഹം ഇനിയും മോചിതമല്ല.
ഇന്നത്തെ ഗതികേട് എന്നു പറയുന്നതിനു പ്രത്യേകം പ്രസക്തിയുണ്ട്. മൂന്നോ നാലോ പതിറ്റാണ്ടു മുന്‍പ് ഇത്രത്തോളം എത്തിയിരുന്നില്ല കുട്ടികളുടെ ഈ പീഡാനുഭവം. പൊതുവേ പറഞ്ഞാല്‍ ഇന്നത്തെക്കാള്‍ വ ലുപ്പവും ആരോഗ്യവുമുള്ളവരായിരുന്നു അന്നത്തെ കുട്ടികള്‍. ഭൂഗോളവിജ്ഞാനം മുഴുവന്‍ ഒറ്റയടിക്ക് ഒരേയൊരു ബാഗിലാക്കി ഒരുദിനംകൊണ്ടു പഠിച്ചുവിഴുങ്ങി ദഹനക്കേടു പിടിപ്പിക്കേണ്ട അവസ്ഥ അന്നുണ്ടായിരുന്നില്ല. മുതുകു തളര്‍ത്തുന്ന ഭാരമെല്ലാം ചുമന്നിട്ടും ഇന്ത്യയുടെ അയല്‍രാജ്യങ്ങളേതെന്നോ ശ്രീലങ്ക ഏതു ഭൂഖണ്ഡത്തിലെന്നോ കേരളത്തിന്‍റെ ഗവര്‍ണര്‍ ആരെന്നോ അറിയാത്ത സ്ഥിതിയാണ് ഇന്നു പലര്‍ക്കും. പുസ്തകത്തിനപ്പുറത്തെ ലോകത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ എണ്ണവും ഇന്ന് ഏറെ.
ഇന്നത്തെ കുട്ടികള്‍ക്കു കായികശേഷിയും സ്റ്റാമിനയും പൊതുവേ കുറവാണെന്ന വിലയിരുത്തല്‍ അടുത്ത കാലത്താണു നമ്മുടെ ഒരു മന്ത്രി നടത്തിയത്. അതു ശരിയാണെന്ന കാര്യത്തി ല്‍ ആര്‍ക്കും സംശയമില്ല. അപ്പറഞ്ഞതും സ്കൂള്‍ബാഗിന്‍റെ ഭാരവും തമ്മില്‍ എന്തെങ്കിലും ബ ന്ധമുണ്ടെന്നല്ല പറഞ്ഞുവരുന്ന ത്. ബാഗ് നിറയെ പുസ്തകങ്ങ ളും ബുക്കുകളും തിരുകിക്കയറ്റി മുതുകത്തിട്ടു നടക്കാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കുന്നതു പാഠ്യപദ്ധതിയായാലും പാഠ്യക്രമമായാലും, അതിനെ നീതീകരിക്കാന്‍പോന്ന നേട്ടം അമിതഭാരവ ഹനം കൊണ്ടു കുട്ടികള്‍ക്കു കിട്ടുന്നില്ല എന്നതാണു സത്യം.
ആഗോളപ്രതിഭാസത്തിനു പ്രാദേശികമായെങ്കിലും ഒരു പരിഹാരം കണ്ടെത്താന്‍ ഇവിടെയാരെങ്കിലും തയാറാകുമോ, ആരെങ്കിലും അതിനൊരു ശ്രമം നടത്തുമോ, എന്നൊക്കെയാണു ശ്രീലങ്കാസര്‍വേയുടെ ഫലം പുറത്തുവരുമ്പോള്‍ ഇവിടത്തെ മാതാപിതാക്കളും വിദ്യാര്‍ഥികളും ചിന്തിച്ചുപോകുക. ആഗ്രഹിക്കുക.
Close...
Maximum Character Allowed -
4000