ഇന്ത്യന്‍ സിനിമകള്‍ സ്ത്രീത്വത്തെ ചവിട്ടിത്താഴ്ത്തുന്നു
തൃശൂര്‍
ഇന്നത്തെ ഇന്ത്യന്‍ സിനിമകള്‍ സ്ത്രീത്വത്തെ ചവിട്ടിത്താഴ്ത്തുന്നുവെന്നു പ്രശസ്ത സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. രാജ്യാന്തര ചലച്ചി ത്ര മേളയുടെ ഭാഗമായി കൈരളി തിയെറ്ററില്‍ സംഘടിപ്പിച്ച “ഇന്ത്യ ന്‍ സിനിമകളിലെ സ്ത്രീ’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണകാലത്തു നിലവില്‍ വന്ന സെന്‍സര്‍ബോര്‍ഡിനു ശേഷം സദാചാരമൂല്യ ങ്ങള്‍ ഉയര്‍ത്തുന്ന ചിത്രങ്ങളായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇടക്കാലത്തു സ്ത്രീയുടെ നഗ്നത ആഘോഷമായി മാറുന്നതായാ ണു കാണുന്നതെന്നു സെമിനാ റില്‍ അഭിപ്രായമുയര്‍ന്നു.
ഗുജറാത്തിലെ ചില സിനിമകളിലെ ബലത്സംഗസീനുകള്‍ ബിംബവത്ക്കരിക്കരിച്ചാണു കാണിക്കുന്നത്. ഈ രീതി മറ്റിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും അവലംബിക്കാവുന്നതാണെന്നു മാധ്യമ പ്രവര്‍ത്തക വി.എം. ദീപ അഭിപ്രായപ്പെട്ടു.സ്ത്രീകളെ താഴ്ത്തിക്കെട്ടാനുള്ള മുഖ്യധാരയുടെ ആധിപത്യതന്ത്രങ്ങളെ അതിജീവിക്കാന്‍ കഥാസിനിമയിലും ഡോക്യുമെന്‍ററിയിലും സ്ത്രീ സാന്നിധ്യം ആശാവഹമായി പുരോ ഗമിക്കുന്നുണ്ടെന്നു ഡോ. ജാനകി പറഞ്ഞു.
കഥാകൃത്ത് വൈശാഖന്‍ മോഡറേറ്ററായിരുന്നു. ഡോ. ഷീല സ്വാഗതവും നോവലിസ്റ്റ് ലിസി നന്ദിയും പറഞ്ഞു.
Close...
Maximum Character Allowed -
4000