Thursday, February 09, 2012   2:46 PM IST
Supplements
Home>> News>> National News
National News
വന്‍മതില്‍ കടക്കാന്‍
Monday, February 08, 2010
|
|
|
ആരെയെങ്കിലും ഉന്നം വച്ചാണോ ഓരോ രാജ്യത്തിന്‍റെയും മിസൈല്‍ പരീക്ഷണങ്ങള്‍ എന്നു ചോദിച്ചാല്‍ ഭരണകൂടങ്ങളുടെ ഉത്തരത്തിന് ഒരേ ഈണമായിരിക്കും. ആരെയും ഉന്നം വച്ചല്ല, സ്വയം രക്ഷ. എന്നാല്‍ മിസൈലുകളുടെ ആക്രമണപരിധി എത്രയാണെ ന്നു നോക്കിയാല്‍ ഊഹി ക്കാം ആരായിരിക്കാം ടാര്‍ജ റ്റെന്ന്. അഗ്നി 3 ഇന്നലെ നാലാം തവണയും വിജയകരമായി പരീക്ഷിക്കുമ്പോള്‍ ഒന്നുറപ്പാണ്, പരിധി മൂവായിര ത്തി അഞ്ഞൂറിലേറെ കിലോ മീറ്റര്‍. സ്വാഭാവികമായും ല ക്ഷ്യം ചൈന തന്നെ എന്ന്. അത്തരം ലക്ഷ്യങ്ങള്‍ക്ക് അസാധാരണമായി ഒന്നുമില്ല. ഇന്ത്യ ഈ ഉപഭൂഖണ്ഡത്തില്‍ അശാന്തി ആഗ്രഹിച്ചിട്ടുമല്ല. പതിവ് ഉത്തരം തന്നെ ഈ രാജ്യത്തിനു സ്വന്തം സുരക്ഷ ഉറപ്പാക്കിയേ പറ്റൂ.

അഗ്നി രണ്ടിന്‍റെ നെക്സ്റ്റ് ജനറേഷന്‍ മിസൈലിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുമ്പോള്‍ത്തന്നെ അതിന്‍റെ റെയ്ഞ്ചിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ പരീക്ഷണശാലയില്‍ അഗ്നി 3 ഒരുങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ പല തവണ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എങ്കിലും അവര്‍ അപ്പോള്‍ ആവരുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ വ്യാപൃതരുമായിരു ന്നു.

അഗ്നി 3 യ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം മുപ്പത്തിരണ്ടു ടണ്‍ ഭാരവും 7.7 മീറ്റര്‍ നീളവുമുള്ള മിസൈലിന്‍റെ നിര്‍മാണം. രണ്ടാം ഘട്ടത്തില്‍ പത്തു ടണ്‍ ഭാരവും 3.3 മീറ്റര്‍ നീളവും. വിവധ ഘട്ടങ്ങളിലെ പരീക്ഷണത്തിനൊടുവില്‍ 3500 ലേറെ കിലോമീറ്റര്‍ ആക്രമണ പരിധി ഈ മിസൈലിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആണവായുധത്തിന്‍റെ ഭാരമടക്കം 2490 കിലോ ഗ്രാം വഹിച്ചു കൊണ്ട് ടാര്‍ജറ്റ് ലക്ഷ്യമാക്കി കുതിക്കാനുള്ള കഴിവുണ്ട് അഗ്നി 3യ്ക്ക്. 90 കിലോമീറ്ററാണ് ഫ്ളൈറ്റ് ആള്‍റ്റിട്യൂഡ്.

ഏതു തരം പ്ലാറ്റ്ഫോമില്‍ നിന്നും വിക്ഷേപിക്കാന്‍ പാകത്തിനാണ് ഈ മിസൈല്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ത്. മിസൈലിന്‍റെ വ്യാസം രണ്ടു മീറ്റര്‍. 2.3 മീറ്റര്‍ വ്യാസമു ള്ള ലോഞ്ചിങ് ട്യൂബ് അടുത്തി ടെ പരീക്ഷിച്ചിരുന്നു. അഗ്നി 3 യുടെ വിക്ഷേപണത്തിനുത കുന്ന തരത്തിലാണ് ഈ ട്യൂ ബ് വികസിപ്പിച്ചതെന്നും സൂചനയുണ്ട്.

2006 ജൂലൈ ഒന്‍പതിനാ ണ് അഗ്നി 3 ആദ്യം പരീക്ഷിച്ചത്. ഒരീസയിലെ വീലര്‍ ദ്വീപില്‍ നിന്നു തന്നെയായിരു ന്നു ആ പരീക്ഷണവും. എന്നാല്‍ ആ പരീക്ഷണം പരാജയമായി. ലക്ഷ്യം കാണുന്നതിനു മുന്‍പ് കടലില്‍ വീണു. അന്തരീക്ഷത്തില്‍ പതിനഞ്ചു മിനിറ്റ് നില്‍ക്കും എന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചു മിനിറ്റിനു ശേഷം കടലില്‍ പതിക്കുകയായിരുന്നു. മിസൈലില്‍, ബേസിലെ ഇലക്ട്രോണിക് കംപൊണന്‍റ്സിനു കേടുവന്നതാണ് പ്രശ്നമായത്. എന്നാല്‍ 2007 ഏപ്രില്‍ പന്ത്രണ്ടിലെ രണ്ടാം പരീക്ഷണം വിജയമായി. മൂവായിരം കിലോമീറ്റര്‍ അകലെയുള്ള ടാര്‍ജറ്റുകളെ ഹിറ്റ് ചെയ്യാന്‍ പാകത്തിന് ഇന്ത്യയുടെ മിസൈല്‍ റീച്ച് കൂടിയിരിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടു ത്ത പരീക്ഷണം 2008 മേയ് ഏഴിനായിരുന്നു. ഇത്തവണ ഒറീസയിലെ ബാലസോറില്‍ നിന്നായി വിക്ഷേപണം. കൃത്യത കൂട്ടാന്‍ നാവിഗേഷന്‍ സിസ്റ്റത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ ഉള്‍ക്കൊള്ളിച്ചുള്ള ഈ പരീക്ഷണവും വിജയമായിരുന്നു. സൈന്യത്തിനു കൈമാറുന്നതിനു മുന്‍പുള്ള പരീക്ഷണമാണ് ഇന്നലെ വിജയകരമായി നടത്തിയത്.

2008 മേയ് ഏഴിലെ പരീക്ഷണത്തിനു ശേഷം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവ ലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ മസ്തിഷ്കങ്ങളില്‍ അഗ്നിയുടെ അടുത്ത തലമുറ രൂ പം കൊണ്ടിരുന്നു. എന്നാല്‍ ഹ്രസ്വ, ദീര്‍ഘ ദൂര മിസൈലുകള്‍ എന്ന പദ്ധതി അഗ്നി 3 യില്‍ അവസാനിപ്പിക്കുകയാ ണ്. അതു കൊണ്ടു തന്നെ അഗ്നി 4 എന്ന പരീക്ഷണ ഘട്ടമില്ല. ഇനി ഭൂഖണ്ഡാന്തര മിസൈലിന്‍റെ പരീക്ഷണത്തിനാണ് ശ്രമം. അങ്ങനെയാ യാല്‍, അഗ്നി 5 മിസൈലാ ണ് ഇനി വരാനുള്ളത്.



അഗ്നി ഫാമിലി

അഗ്നി 1

എവിടെ നിന്നും വിക്ഷേപിക്കാവുന്ന തരത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു മിസൈല്‍, ആ സ്വപ്ന സാക്ഷാത്കാരമാണ് അഗ്നി മിസൈലുകള്‍. നാലെണ്ണമായിരുന്നു ഈയിനത്തില്‍ ഇതുവരെ പദ്ധതിയിലുണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് അഗ്നി 1. ഛാന്ദിപ്പുരില്‍ 1989 ല്‍ വിജയകരമായി പരീക്ഷിച്ചു. 1000 കിലോഗ്രാം ഭാരമുള്ള ആയുധവുമായി ലക്ഷ്യത്തിലെത്താനു ള്ള ശേഷി അഗ്നി 1 തെളിയിച്ചു. മൊബൈലാ’ യി ഉപയോഗിക്കാവുന്ന മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ അതോടെ ഇന്ത്യക്കു സ്വന്തം. 700-800 കിലോമീറ്ററായിരുന്നു അഗ്നി 1ന്‍റെ ദൂരപരിധി. പന്ത്രണ്ട് ടണ്‍ ഭാരമുള്ള ഇതിന്‍റെ നീളം 15 മീറ്ററാണ്.

അഗ്നി 2

ഷോര്‍ട്ട് റേഞ്ച് മിസൈലെന്ന സങ്കല്‍പ്പത്തെ ശാസ്ത്രജ്ഞര്‍ മറികടന്നു, അഗ്നി 2 നിര്‍മിച്ചുകൊണ്ട്. ഇന്‍റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍, അങ്ങനെയാണ് അഗ്നി 2ന്‍റെ പേര്.

അഗ്നി 3

അഗ്നി 2ന്‍റെ ഇരട്ടി പ്രഹര ശേഷിയുള്ള മിസൈല്‍. 32 ടണ്ണായിരിക്കും ഭാരം. 7.7 മീറ്റര്‍ നീളം. 3500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

അഗ്നി 4

ഈ പരമ്പരയില്‍ അഗ്നി 4 ഇപ്പോള്‍ ഇല്ല. ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ആയതിനാല്‍ മിനിമം ദൂരം, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരിക്കും. ഒരുപക്ഷേ, ഇന്ത്യയില്‍ നിന്ന് അമേരിക്കവരെ. തല്‍ക്കാലം അഗ്നി സീരീസില്‍ 4 ഇല്ല.

അഗ്നി 5

ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത് അഗ് നി 5. 5000-6000 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. എന്നാല്‍, ദൂരം ഇതുവരെ അന്തിമമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അഗ്നി 3 യുടെ വിപുലീകരിച്ച രൂപം. ഈ വര്‍ഷം അഗ്നി 5 ആദ്യ കുതിപ്പ് നടത്തുമെന്നാണു കണക്കാക്കപ്പെടുന്നത്. രണ്ടു യുദ്ധമുഖങ്ങളിലേക്ക് ഒരേസമയം ചിതറുവാനുള്ള ശേഷിയുണ്ടായിരിക്കും

അഗ്നി 5 ന്.



ആന്‍റി ബാലിസ്റ്റിക് വിഭാഗം



പൃഥ്വി എയര്‍ ഡിഫന്‍സ്

അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ്

അഗ്നി 1,2,3

പൃഥ്വി 1,2,3 ധനുഷ്



ഷോര്‍ട്ട് റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍

ശൗര്യ



സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍

സാഗരിക



ക്രുയിസ് മിസൈല്‍

ബ്രഹ്മോസ്, നിര്‍ഭയ്



സര്‍ഫസ് റ്റു എയര്‍ മിസൈല്‍

ആകാശ്, തൃശൂല്‍, ബാരക് 2, മൈത്രി



എയര്‍ റ്റു എയര്‍ മിസൈല്‍

അസ്ത്ര ബിവിറാം



ആന്‍റി ടാങ്ക് മിസൈല്‍

നാഗ്, സിഎല്‍ജിഎം
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code